ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെ മലയാളികളുടെ ഹൃദയത്തിലേറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയും അമ്മൂമ്മയുമെല്ലാം മിനി സ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരങ്ങളാണെങ്കിലും സൗഭാഗ്യ ഇതുവരെയും അതിന് മുതിര്‍ന്നിട്ടില്ല. എങ്കിലും ടിക് ടോക് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ സജീവവുമായിരുന്നു സൗഭാഗ്യ. കാലങ്ങളായി നൃത്തം അഭ്യസിക്കുന്ന, സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും നൃത്തലോകത്തുണ്ട്.

സോഷ്യല്‍മീഡിയയില്‍ സജീവമായ സൗഭാഗ്യ കഴിഞ്ഞ ദിവസങ്ങളിലായാണ് തന്റെ നവരാത്രി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. താരത്തിന്റെ ആരാധകരെല്ലാംതന്നെ ചിത്രങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. പരമ്പരാഗതമായ നവരാത്രി ആഘോഷ വേഷത്തിൽ മനോഹരിയായാണ്  സൗഭാഗ്യ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.