ജീവിതത്തിലേയ്ക്ക് മകള്‍ കൂടി എത്തിയതിന്‍റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ.

ജീവിതത്തിലേയ്ക്ക് മകള്‍ കൂടി എത്തിയതിന്‍റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും (Sowbhagya Venkitesh) ഭര്‍ത്താവും നടനുമായ അര്‍ജുനും (Arjun). സുദർശന എന്നാണ് മകള്‍ക്ക് നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരദമ്പതികള്‍ സമൂഹമാധ്യമങ്ങളിൽ (social media) പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ മകളുടെ നൂലുക്കെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. നവംബർ 29 നാണ് സൗഭാഗ്യയ്ക്ക് സുദർശന ജനിച്ചത്. 'സുദ അമ്മയോടൊപ്പം, ആദ്യമായി, അമ്മ എന്നേക്കാൾ കുറച്ചുകൂടുതൽ ഒരാളോട് ഇഷ്ടം കാണിക്കുന്നു'- എന്നാണ് ഒരു ചിത്രത്തിൽ സൌഭാഗ്യ കുറിച്ചിരിക്കുന്നത്. ഇത്തരത്തിൽ നൂലുകെട്ട് ദിനത്തിലെ നിരവധി ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇരു കയ്യും നീട്ടിയാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

അടുത്തിടെയാണ് കുടുംബത്തിലെ നാല് തലമുറകൾക്കാപ്പമുള്ള ഫോട്ടോഷൂട്ടിന്‍റെ വിശേഷം സൗഭാഗ്യ പങ്കുവച്ചത്. അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോകളാണ് പുറത്തുവന്നത്. ഫോട്ടോഷൂട്ടിനായി തയ്യാറാകുന്നത് മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും അടക്കമുള്ള വീഡിയോ യൂട്യൂബിലൂടെ താരം പങ്കുവച്ചിരുന്നു.

View post on Instagram

തന്‍റെ ​ഗർഭകാല വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ നൃത്തം ചെയ്ത തന്‍റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ കുഞ്ഞുമായി നൃത്തം ചെയ്യുന്ന അര്‍ജുന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം നടന്നത്.

View post on Instagram
View post on Instagram