ബിഗ് ബോസ് സീസണ്‍ വണ്ണില്‍ അധികം വൈകാതെ പുറത്തുപോയെങ്കിലും വീട്ടിലുള്ളവരുടെയെല്ലാം ഇഷ്ടം സ്വന്തമാക്കിയ താരമായിരുന്നു ജഗതി ശ്രീകുമാറിന്‍റെ മകള്‍ കൂടിയായ ശ്രീലക്ഷ്മി.ബിഗ് ബോസ്  സീസണ്‍ ടുവില്‍ തനിക്ക് ഇഷ്ടമുള്ള മത്സരാര്‍ത്ഥിക്ക് പിന്തുണയുമായി എത്തുകയാണ് ശ്രീലക്ഷ്മി.

' ബിഗ് ബോസ് സീസണ്‍ ഒന്നില്‍ പങ്കെടുക്കാന‍് സാധിച്ചതില്‍ സന്തോഷമുണ്ട്. ബിഗ് ബോസ് ഞങ്ങളുടെ പതിനാറ് പേര‍്ക്കും ഒത്തിരി നല്ല  രസകരമായ ദിവസങ്ങള്‍ സമ്മാനിച്ചു. കളിയും ചിരിയും പിന്നെ കുറച്ച് സങ്കടങ്ങളും, അടി ഉണ്ടായിരുന്നെങ്കിലും അത് വ്യക്തിപരമായി എുടത്ത് ഒരാളെ ഹര‍്ട്ട് ചെയ്യുന്നതിലേക്കോ അടിക്കാന്‍ പോകുന്നതിലേക്കോ എത്തിയിരുന്നില്ല. ഈ സീന്‍ കണ്ടപ്പോ നല്ല വിഷമം തോന്നി. ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന്‍ നമ്മുടെയൊക്കെ അച്ഛന്‍റെ പ്രായമില്ലേ...'. ഈ കുറിപ്പിനൊപ്പം ഒന്നുകൂടി ശ്രീലക്ഷ്മി കുറിച്ചു, കാഴ്ചക്കാരി എന്ന നിലയില്‍ എന്‍റെ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്നും ചിലര്‍ക്ക്തെറ്റായി തോന്നാമെന്നും തെറ്റാണെങ്കില്‍ ക്ഷമിക്കണമെന്നും ശ്രീലക്ഷ്മി പറയുന്നു

.

നേരത്തെയും ശ്രീലക്ഷ്മി രജിത്തിന് പിന്തുണയുമായി എത്തിയിരുന്നു. ബിഗ് ബോസിലെ ചിലെ രംഗങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് ശ്രീലക്ഷ്മി കുറിപ്പുകള്‍ ഇട്ടിരിക്കുന്നത്.