12 വയസ് മുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു 

അമ്മയറിയാതെ എന്ന ടെലിവിഷന്‍ പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീതു കൃഷ്ണൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അലീന ടീച്ചർ എന്ന കഥാപാത്രത്തെയാണ് താരം ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. തമിഴ്നാട് സ്വദേശിയാണ് ശ്രീതു എന്നത് ആരാധകരില്‍ പലര്‍ക്കും അറിയാത്ത കാര്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വ്യക്തിപരമായ വിശേഷങ്ങള്‍ക്കും ലൊക്കേഷൻ ചിത്രങ്ങൾക്കും പുറമെ ഫോട്ടോ ഷൂട്ടുകളും താരം പ്രേക്ഷകരുമായി പങ്കുവെക്കുന്നത് പതിവാണ്. ശ്രീതു കൃഷ്ണന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു ഡാൻസ് റീൽ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. സത്യത്തിൽ ഇത് ശ്രീതു തന്നെയാണെന്ന് മനസിലാക്കാൻ സമയം എടുത്തുവെന്നാണ് ആരാധകർ പറയുന്നത്. അത്രയേറെ വ്യത്യസ്തമായ ഗെറ്റപ്പില്‍ ആണ് നടി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വേഷത്തിലും മുടി കെട്ടിയിരിക്കുന്ന രീതിയിലും എല്ലാം വ്യത്യസ്തത പരീക്ഷിക്കുകയാണ് താരം. മിക്കപ്പോഴും നാടൻ വേഷങ്ങളില്‍ വന്നിട്ടുള്ള താരത്തിന്റെ പുതിയ ഗെറ്റപ്പ് പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ബാർബി ഗേളിനെ പോലെയുണ്ടെന്നാണ് പലരുടെയും കമന്റ്.

ALSO READ : വളര്‍ത്തച്ഛന്‍റെ മരണത്തെ തുടര്‍ന്ന് ബിസിനസ് സാമ്രാജ്യത്തിന് ഉടമയാവുന്ന നായകന്‍; 'വിജയ് രാജേന്ദ്രനാ'വാന്‍ വിജയ്

View post on Instagram

എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് ചെന്നൈയിലായിരുന്നു. 12 വയസ് മുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്‍ണന്‍. നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒപ്പം സിനിമകളില്‍ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. '10 എണ്‍ട്രതുക്കുള്ള', 'റംഗൂൺ', 'ഇരുട്ട് അറയിൽ മുരട്ട് കുത്ത്' എന്നീ സിനിമകളാണ് ശ്രീതുവിന്‍റേതായി പുറത്തെത്തിയിട്ടുള്ളത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഈ യുവ നടി. അതേസമയം പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂര്‍ ആണ് 'അമ്മയറിയാതെ' പരമ്പരയുടെ സംവിധായകന്‍.