കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ വിവാഹമാണ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്‍റെയും

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ വിവാഹമാണ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്‍റെയും. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയവും തുടര്‍ന്നുള്ള വിവാഹവും അത്രമേല്‍ കൗതുകത്തോടെയാണ് മലയാളികള്‍ കണ്ടത്. 

വിവാഹത്തിന്‍റെ ചടങ്ങുകള്‍ മുതല്‍ ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ വിവാഹത്തിന് ശേഷം ശ്രീനിഷിന്‍റെ വീട്ടിലെത്തിയ പേളിയുടെ രസകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശ്രീനിഷ് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

ശ്രീനിഷിന്‍റെ വീട്ടിലെത്തിയ പേളി വെട്ടുകത്തിയുമായി പറമ്പില്‍ കറങ്ങി നടന്ന് കളച്ചെടികള്‍ വെട്ടുന്നതും ചെണ്ട കൊട്ടാന്‍ പഠിക്കുന്നതും അടക്കമുള്ള ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ഉത്തമ ഭാര്യയായിരിക്കണമെങ്കില്‍ ആദ്യം നന്നായി വെട്ടിപ്പടിക്കണമെന്ന പേളിയുടെ ഡയലോഗും വീഡിയോയിലുണ്ട്. 'ശ്രീനിഷിന്‍റെ വീട്ടില്‍ ഉത്തമ ഭാര്യയായി പേളി എന്ന തലക്കെട്ടില്‍ രണ്ട് ദിവസം മുമ്പ് യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആ വിവാഹം. ക്രിസ്‍ത്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരവും വിവാഹിതരായിരുന്നു. ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹശേഷമുള്ള നവദമ്പതികളുടെ യാത്രയും കൗതുകമുണര്‍ത്തുന്നതായിരുന്നു.

വീഡിയോ കാണാം