മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 'ബിഗ് ബോസ്' ഹൗസില്‍ മൊട്ടിട്ട ഇരുവരുടെയും പ്രണയവും പിന്നീട് വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെക്കാറുമുണ്ട്.

പ്രണയം മുതല്‍ പിന്നീട് ഇപ്പോള്‍ വരെ എങ്ങനെ ഇത്ര ശക്തമായി ബന്ധം മുമ്പോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നു എന്ന് അഭിമുഖത്തിനിടെ അവതാരകയുടെ ചോദ്യത്തിന് ശ്രീനിഷ് നല്‍കിയ മറുപടി വൈറലാകുകയാണ്. 'ബിഹൈന്‍ഡ് വുഡ്സി'ന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷിന്‍റെ തുറന്നു പറച്ചില്‍.

ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. അപ്പോള്‍ തോന്നുന്നത് നടത്തുകയാണ്. പേളിയുടെ കൂടെയല്ലേ ഉള്ളത്. ഇപ്പോള്‍ നമുക്ക് മൂന്നാറില്‍ പോകാം, ഗോവയില്‍ പോകാം എന്ന് പറഞ്ഞാല്‍ അങ്ങനെ ചെയ്യുന്നതാണ് രീതിയെന്ന് ശ്രീനിഷ് പറയുന്നു. വിവാഹത്തിന് ശേഷം ഹിമാലയത്തിലേക്ക് യാത്ര പോയതും പേളിയുടെ ഇഷ്ടപ്രകാരം തന്നെയായിരുന്നെന്നും ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു.

രണ്ടുപേരും ഷൂട്ടിങ് തിരക്കുകളിലായതിനാല്‍ ഇടയ്ക്കിടെയാണ് കാണാറുള്ളത്. ഇടയ്ക്ക് കാണുന്ന സുഖം വേറെ ലെവലാണ്. എപ്പോഴും കൂടെ ഇരിക്കുമ്പോള്‍ അതില്‍ അത്ര ത്രില്ല് ഇല്ല. വല്ലപ്പോഴും കാണുന്നത് കൂടുതല്‍ എന്‍ജോയ്മെന്‍റ് ആണ്, നല്ല ഓര്‍മ്മകള്‍ ആയിരിക്കും. കൂടാതെ രണ്ടുപേര്‍ക്കും പ്രൊഫഷനില്‍ ശ്രദ്ധിക്കാനും കഴിയുമല്ലോ. എന്നാല്‍ പോളിയോട് ഒരു കാര്യത്തില്‍ മാത്രമാണ് ദേഷ്യപ്പെട്ടിട്ടുള്ളത്. അത് അവള്‍ ഓയിലി ഫുഡ് കഴിക്കുന്നതിന് മാത്രമാണ്. അത് ഞാന്‍ ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ എന്താണ് ഓര്‍മ്മിപ്പിക്കാഞ്ഞതെന്ന് പേളി തന്നെ ചോദിക്കാറുമുണ്ട്. ആ കാര്യത്തില്‍ മാത്രമാണ് പേളിയോട് ദേഷ്യപ്പെടാറ്- ശ്രീനിഷ് പറയുന്നു.