മലയാളിയുടെ ഹാസ്യബോധത്തെ ചൂഴ്ന്നെടുത്താണോ, ധര്‍മ്മജനും പിഷാരടിയും കോമഡി നിര്‍മ്മിച്ചെടുക്കുന്നതെന്ന് തോന്നാത്തവര്‍ വിരളമായിരിക്കും.  ധര്‍മ്മജന്‍ വളരെയേറെ കാലമായി പിഷാരടിക്കൊപ്പമുണ്ടെന്ന് പറയണോ, അതോ, പിഷാരടി ധര്‍മ്മനൊപ്പമുണ്ടെന്നു പറയണോ എന്നതാണ് സംശയം. 

കൊമേഡിയന്‍ എന്നതിലുപരിയായി ധര്‍മ്മജന്‍ നല്ലൊരു തിരക്കഥാകൃത്തുകൂടിയാണെന്നത്  പലര്‍ക്കും അറിയാത്ത കാര്യമാണ്. മൂന്ന് മെഗാ സീരിയലുകള്‍, ഏഷ്യാനെറ്റിലെ സിനിമാലയിലെ എപ്പിസോഡുകള്‍ എന്നിവയെല്ലാം ധര്‍മ്മജന്റെ എഴുത്തായിരുന്നു. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുടുംബസമേതം മാസ്‌ക്ക് ധരിച്ചു നിൽക്കുന്ന ഫോട്ടോയാണിപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വീട്ടിലെ കുടുംബാംഗങ്ങളെല്ലാം മുഖം പ്രിന്റുചെയ്ത മാസ്‌ക്കാണ് ധരിച്ചിരിക്കുന്നത്. ചിരിക്കുന്ന മുഖമുള്ള മാസ്‌ക്കാണ് എല്ലാവരും ഇട്ടിരിക്കുന്നത്. ഈ മാസ്‌ക്കിട്ട് മരണവീട്ടില്‍ പോകല്ലെയെന്നാണ് ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. മാസ്‌ക്ക് ഈ വീടിന്റെ ഐശ്വര്യം എന്നുപറഞ്ഞാണ് ധര്‍മജന്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 

മാസ്ക് ഈ വീടിന്റെ രക്ഷകൻ

A post shared by Dharmajan Bolgatty (@dharmajanbolgattyofficial) on Jun 5, 2020 at 10:25pm PDT