കോമഡി നമ്പറുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുപടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങളും, കുറിപ്പുമെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. താരത്തിന്റെ ഫോട്ടോകളെക്കാള്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നത് നല്‍കുന്ന കമന്റുകളാണ്. ഫോട്ടോയുമായി ഇത്രയധികം യോജിക്കുന്ന തമാശ കുറിപ്പ് എങ്ങനെയാണ് എഴുതുന്നതെന്നാണ് ആരാധകരുടെ സ്ഥിരം ചോദ്യം.

സോഷ്യല്‍മീഡിയയില്‍ പിഷാരടി സജീവമാണെങ്കിലും, താരത്തിന്റെ വീട്ടുകാരെയൊന്നുംതന്നെ ആരാധകര്‍ക്ക് അടുത്തറിയില്ല. ബഡായി ബംഗ്ലാവെന്ന ഏഷ്യാനെറ്റിലെ ഹാസ്യപരിപാടി കാരണം ചിലരെങ്കിലും കരുതിയിരുന്നത്, പിഷാരടിയുടെ ഭാര്യ ആര്യയാണെന്നായിരുന്നു. എന്നാല്‍ സംഗതി അങ്ങനല്ലെന്ന് മിക്കവരും അറിഞ്ഞത് ആര്യ ബിഗ് ബോസില്‍ എത്തിയതോടെയാണ്. ഇപ്പോളിതാ തന്റെ കുടുംബചിത്രം ആദ്യമായി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് പിഷാരടി. എന്നത്തേയുംപോലെതന്നെ കിടിലോസ്‌കി ക്യാപ്ഷനോടെ തന്നെയാണ് ഈ ചിത്രവും താരം പങ്കുവച്ചിരിക്കുന്നത്. ഭാര്യ സൗമ്യയോടും മൂന്ന് മക്കളോടും കൂടിയുള്ള കുടുംബചിത്രത്തിന് നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്.

ഇതൊരു ഫാമിലി എന്റര്‍ടെയിനര്‍ ചിത്രം എന്ന ക്യാപ്ഷനാണ് ചിത്രത്തിന് പിഷാരടി നല്‍കിയിരിക്കുന്നത്. ഇതാത്യമായാണ് ഇന്‍സ്റ്റയില്‍ കുടുംബചിത്രം എന്നും പിഷാരടി പറയുന്നുണ്ട്. പേളി മാണി, നവ്യാനായര്‍, നീരജ്മാധവ്, രചനാ നാരായണന്‍കുട്ടി തുടങ്ങി നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുകളുമായെത്തുന്നത്. കുടുംബം എല്ലാവരും ചിരിക്കുടുക്കകളാണല്ലോയെന്നാണ് ആരാധകര്‍ പിഷാരടിയോട് ചോദിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

ഇതൊരു ഫാമിലി എന്റർറ്റയ്നെർ ചിത്രം #firstoninsta

A post shared by Ramesh Pisharody (@rameshpisharody) on Jul 14, 2020 at 11:54am PDT