ഫോട്ടോഗ്രാഫർ കൂടിയായ  ഭർത്താവ് പ്രഭു പകർത്തിയ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമല.

തിരുവനന്തപുരം സ്വദേശിനിയായ അമല സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പരിപാടിയുടെ ഭാഗമായാണ് സീരിയൽ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ചെമ്പരത്തി എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയാകാനും അമല ഗീരീഷനു സാധിച്ചു. 

അടുത്ത കാലത്തായിരുന്നു താരത്തിന്റ വിവാഹം നടന്നത്. ലോക്ക്ഡൗൺ ആയിരുന്നതിനാൽ ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു. തമിഴ്‌നാട് സ്വദേശി പ്രഭുവിനെയാണ് അമല വിവാഹം ചെയ്‍തത്. ഇപ്പോഴിതാ ഫോട്ടോഗ്രാഫർ കൂടിയായ പ്രഭു പകർത്തിയ ചില ചത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമല. ഓണത്തോടനുബന്ധിച്ച് താരം പങ്കുവച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. 

View post on Instagram

.

View post on Instagram