ഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് താരം സണ്ണി ലിയോൺ കുടുംബത്തോടൊപ്പം കേരളത്തിലാണ്. സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട ഷൂട്ടിം​ഗിനായാണ് താരം ഇവിടെ എത്തിയത്. ഇതിനിടെ താരത്തിനെതിരെ വഞ്ചനകേസ് ഉയര്‍ന്നുവന്നത് വലിയ വാർത്തയായിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങൾക്കിടയിലും തന്റെ മക്കളുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സണ്ണി.

താരത്തിന്റെ ഇളയ മക്കളായ അഷറിന്റേയും നോവയുടേയും പിറന്നാളാണ് ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മൂത്ത മകള്‍ നിഷക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷമാക്കിയത്. ഇരട്ടക്കുഞ്ഞുങ്ങളുടെ മൂന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.

താരം തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഹൃദ്യമായ കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മക്കള്‍ക്ക് മൂന്ന് വയസായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് താരം കുറിക്കുന്നത്. 

‘ഇപ്പോള്‍ സ്‌റ്റോറി ടൈമാണ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഞാന്‍ അല്ല ഇപ്പോള്‍ നിങ്ങളാണ് കഥ പറയുന്നത്. ഒരുകാലത്ത് അടിപിടിയില്ലാത്ത ഒരു സമയമുണ്ടായിരുന്നു. എപ്പോഴും എനിക്ക് കേള്‍ക്കേണ്ടത് അതാണ്. ഇത്ര സ്‌നേഹിക്കുന്ന അച്ഛനേയും സഹോദരിയേയും കിട്ടയതില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. അതിനേക്കാളപ്പുറം നിങ്ങള്‍ മൂന്ന് കുഞ്ഞുങ്ങളെ കിട്ടയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. എത്ര സങ്കടപ്പെട്ടും ക്ഷീണിച്ചും ബുദ്ധിമുട്ടിയും ഇരിക്കുമ്പോള്‍ മമ്മാ ഐ ലവ് യു എന്നു കേള്‍ക്കുമ്പോള്‍ ഈ ലോകം ഇല്ലാതാവുന്നതുപോലെയാണ്‘, സണ്ണി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)