ഇന്നലെ നടന്ന പൂജയില്‍ മമ്മൂട്ടിയടക്കം മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ലാല്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്. ബറോസ് ഒരു രാജ്യന്തര ചിത്രമായിരിക്കുമെന്നും മമ്മൂട്ടി ചടങ്ങില്‍ പറഞ്ഞിരുന്നു. 

ലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രം ബറോസിന്റെ പൂജ ചടങ്ങുകള്‍ ഇന്നലെ കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. നിരവധി താരങ്ങളാണ് ചടങ്ങിൽ സന്നിഹിതരായിരുന്നത്. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഒരുക്കിയ പാര്‍ട്ടിയില്‍ പൃഥ്വിരാജ് പാട്ട് പാടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സുപ്രിയയാണ് ‘പൊന്‍വീണേ’ എന്ന ​ഗാനം ആലപിക്കുന്ന പൃഥ്വിയുടെ വീഡിയോ പങ്കുവച്ചത്. 

എന്റെ പ്രിയപ്പെട്ടവന്‍ എന്നാണ് സുപ്രിയ വീഡിയോയ്ക്ക് നല്‍കിയ കുറിപ്പ്. അതിന് പുറമെ മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ചുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരും എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണെന്നായിരുന്നു സുപ്രിയയും അടിക്കുറിപ്പ്. 

View post on Instagram

ഇന്നലെ നടന്ന പൂജയില്‍ മമ്മൂട്ടിയടക്കം മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ലാല്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്. ബറോസ് ഒരു രാജ്യന്തര ചിത്രമായിരിക്കുമെന്നും മമ്മൂട്ടി ചടങ്ങില്‍ പറഞ്ഞിരുന്നു. ബറോസില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

View post on Instagram