രീര സംരക്ഷണത്തിൽ ഒട്ടും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ് മലയാള സിനിമാ താരങ്ങൾ. പലപ്പോഴും തങ്ങളുടെ ഫിറ്റ്നസിന്റെ രഹസ്യങ്ങളും ഫോട്ടോസും ആരാധകർക്കായി താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം ശ്ര​ദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ സുര​ഭി ലക്ഷ്മിയുടെ ഫിറ്റ്നസ് ഫോട്ടോസാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. 

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പുത്തൻ മേക്കോവർ കണ്ട് ആരാധകർ അമ്പരന്ന് നിൽക്കുകയാണ്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. നേരത്തെയും താരം കിടിലൻ മെയ്ക്കോവർ കൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. 

Fitness is not about being better than someone else. It’s about being better than you used to be!! Trainer: @...

Posted by Surabhi Lakshmi on Friday, 9 April 2021

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. ഒരു വലിയ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന 'പത്മ'യിലെ നായകൻ അനൂപ് മേനോന്‍ ആണ്​. കഥ, തിരക്കഥ, സംഭാഷണമെഴുതി സിനിമ സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെ. അനൂപ് മേനോന്‍ സ്‌റ്റോറീസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.