ന്റെ അഭിനയപാടവം കൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു ഇടം സ്വന്തമാക്കിയ താരമാണ് നടി സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി സുരഭി തന്റെ അഭിനയ ജീവിതം തുടരുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് സുരഭി. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തുള്ള ഒരു വീഡിയോ പൊടിത്തട്ടി എടുത്തിരിക്കുകയാണ് താരം. 

തൻ്റെ ചെറുപ്പകാലത്തെ ഒരു വീഡിയോയാണ് സുരഭി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. "ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു, മങ്ങാട് ബാബുവേട്ടൻ ക്യാമറ ആദ്യമായി കയ്യിൽ തന്നപ്പോൾ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണാം എൻ്റെ മുഖത്ത്. തെറ്റത്ത് വിജയൻ കുട്ടിയേട്ടന്‍റെ കല്യാണത്തിന് എടുത്തതാണ് ഈ വീഡിയോ" എന്ന് കുറിച്ചാണ് സുരഭി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. ഒരു വലിയ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന 'പത്മ'യിലെ നായകൻ അനൂപ് മേനോന്‍ ആണ്​. കഥ, തിരക്കഥ, സംഭാഷണമെഴുതി സിനിമ സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെ. അനൂപ് മേനോന്‍ സ്‌റ്റോറീസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona