സീരിയലിനപ്പുറം  ഒരു സിനിമാ നടനാകണമെന്ന നിശ്ചയദാർഢ്യത്തോടെ എത്തുന്ന താരത്തെയാണ് പലപ്പോഴും യുട്യൂബ് ചാനലിലും സോഷ്യൽ മീഡിയയിലും പ്രേക്ഷകർ കാണാറുള്ളത്. 

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചതനായ താരമാണ് സൂരജ്. ദേവ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറാൻ ചുരുങ്ങിയ സമയം കൊണ്ടു തന്നെ താരത്തിന് സാധിച്ചു. സീരിയലിനപ്പുറം ഒരു സിനിമാ നടനാകണമെന്ന നിശ്ചയദാർഢ്യത്തോടെ എത്തുന്ന താരത്തെയാണ് പലപ്പോഴും യുട്യൂബ് ചാനലിലും സോഷ്യൽ മീഡിയയിലും പ്രേക്ഷകർ കാണാറുള്ളത്.

തന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോടും ആരാധകരോടും സൂരജ് കാണിക്കുന്ന സ്നേഹവും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. പാടാത്ത പൈങ്കിളിയിൽ ലഭിച്ച അവസരത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടാനായതിന്റെ സന്തോഷം താരം കഴിഞ്ഞ ദിവസവും പങ്കുവച്ചിരുന്നു. ഒരു സീരിയലിൽ അഭിനയിച്ചുവെന്നല്ലേ ഉള്ളൂ.. എന്ന തരത്തിൽ കളിയാക്കുന്നവരോടുള്ള മറുപടിയെന്നോണമായിരുന്നു നിരവധി ആരാധകർക്കൊപ്പമുള്ള സെൽഫി താരം പങ്കുവച്ചത്. 

View post on Instagram

അത്തരത്തിൽ ഒരു ചിത്രമാണ് താരം വീണ്ടും പങ്കുവച്ചിരിക്കുന്നത്. 'കയ്യിൽ ചുരുട്ടിപിടിച്ച നോട്ടീസിൽ എന്റെ മുഖം....മുന്നിൽ നോക്കുമ്പോൾ ദേ ഞാൻ ...എനിക്ക് ഇരട്ടി മധുരം... ' എന്ന കുറിപ്പോടെയാണ് ഏതോ പരസ്യ പോസ്റ്ററുമായി നിൽക്കുന്ന ഒരു അമ്മയുടെ ചിത്രം സൂരജ് പങ്കുവച്ചിരിക്കുന്നത്.

പരമ്പരയിൽ ദേവയായി എത്തിയ സൂരജ് സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. സൂരജിൻ്റെ വിശേഷങ്ങൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രിയം നേടിയ പരമ്പര പാടാത്ത പൈങ്കിളി വ്യത്യസ്തമായ കഥയാണ് പറയുന്നത്. നിരവധി ഹിറ്റ് പരമ്പരകൾ സമ്മാനിച്ച സുധീഷ് ശങ്കര്‍ ആണ് പരമ്പര ഒരുക്കുന്നത്. ദിനേഷ് പള്ളമാണ് കഥ.