ലയാള ടെലിവിഷൻ രംഗത്ത് ചരിത്രം കുറിച്ച, ഏഷ്യാനെറ്റ് മ്യൂസിക് റിയാലിറ്റി ഷോ 'സ്റ്റാർ സിംഗർ' ആറ് വർഷത്തിന് ശേഷം പുതിയ സീസണുമായി എത്തുന്ന വിവരം അടുത്തിടെയാണ് ചാനൽ പുറത്തുവിട്ടത്. നിരവധി പിന്നണി ഗായകരെ സമ്മാനിച്ച ഷോയുടെ പുതിയ സീസൺ എന്തൊക്കെ അത്ഭുതങ്ങളാണ് കാത്തുവച്ചിരിക്കുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇപ്പോഴിതാ ഗായിക മഞ്ജരിയാണ് സ്റ്റാർ സിംഗറിനെ കുറിച്ചുള്ള കുറിപ്പുമായി എത്തുന്നത്. 'ഏഷ്യാനെറ്റ്  സ്റ്റാർ സിംഗർ തിരിച്ചെത്തി!. വലിയ അർപ്പണബോധവും അനായാസമായ ആലാപനവുമായി എത്തിയ ശബ്ദങ്ങളെ കേൾക്കുന്നത് എന്നും ഒരത്ഭുതകരമായ അനുഭവമാണ്. ഫൈനൽ ഓഡിഷൻ അത്ഭുതപ്പെടുത്തുന്നതായിരുന്നു. എല്ലാ മത്സരാർത്ഥികൾക്കും സ്വാഗതം.'- എന്നാണ് മഞ്ജരി കുറിച്ചത്.

ഒപ്പം തന്നെ ഷോയുടെ സെറ്റിൽ നിന്നുള്ള ഒരു ചിത്രവും മഞ്ജരി പങ്കുവച്ചിട്ടുണ്ട്. അതേസമയം ഷോയുടെ ഫ്ലോറിന്റെ വീഡിയോ സ്റ്റീഫൻ ദേവസയും ഇൻസ്റ്റയിൽ പങ്കുവച്ചു. ക്രിസ്മസിന് ഫൈനൽ ഓഡിഷൻ സംപ്രേഷണം ചെയ്തേക്കും. ഷോ ജനുവരിയിൽ സംപ്രേഷണം ചെയ്തു തുടങ്ങുമെന്നുമാണ് വിവരം.

ഈ മാസം അവസാനത്തോടെ  പ്രേക്ഷകർക്ക് മുമ്പിലെത്തുന്ന ഷോയിൽ പല മേഖലകളിൽ നിന്നായി നിരവധി ഗായകർ പങ്കെടുക്കും. പുതിയ സീസണിന്‍റെ കര്‍ട്ടന്‍ റെയ്സര്‍ എന്ന നിലയില്‍ ഷോയുടെ മുൻ വിജയികളെ അവതരിപ്പിക്കുന്ന ടീസർ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manjari (@m_manjari)