Asianet News MalayalamAsianet News Malayalam

ഒരിക്കല്‍ പിരിഞ്ഞ 15 വയസ് ചെറുപ്പമായ കാമുകനുമായി സുസ്മിത വീണ്ടും ഡേറ്റിംഗില്‍.!

ഒരു ദീപാവലി പാർട്ടിയിൽ നിന്നുള്ള ഒരു പാപ്പരാസി വീഡിയോയിൽ സുസ്മിതയും റോഹ്മാനും സന്തോഷത്തോടെ ക്യാമറകൾക്ക് പോസ് ചെയ്യുന്നത് കാണാം.

Sushmita Sen and Rohman Shawl are officially back together again 47 year old hold hands with young lover vvk
Author
First Published Nov 8, 2023, 8:31 AM IST

മുംബൈ: നടി സുസ്മിത സെന്നും മുൻ കാമുകൻ റോഹ്മാൻ ഷ്വാളും വീണ്ടും ഡേറ്റിംഗിലാണെന്ന് വിവരം. ഇരുവരും ഒരു  ദീപാവലി പാർട്ടിയിൽ ഒന്നിച്ച് എത്തിയതോടെയാണ് ഈ റൂമര്‍ ശക്തമായത്.  2021 ൽ ഇരുവരും വേർപിരിഞ്ഞിരുന്നു. തങ്ങള്‍ സുഹൃത്തുക്കളായി തുടർന്നു എന്നാണ് പിന്നീട് സുസ്മിത ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞത്. അടുത്തിടെ മുംബൈയിൽ വച്ച് പലതവണ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് പുതിയ അഭ്യൂഹം ഉടലെടുത്തത്. 

ഒരു ദീപാവലി പാർട്ടിയിൽ നിന്നുള്ള ഒരു പാപ്പരാസി വീഡിയോയിൽ സുസ്മിതയും റോഹ്മാനും സന്തോഷത്തോടെ ക്യാമറകൾക്ക് പോസ് ചെയ്യുന്നത് കാണാം. കുറഞ്ഞ ആഭരണങ്ങള്‍ മാത്രം ധരിച്ച് കറുത്ത സാരിയിലാണ് സുസ്മിത. പച്ച ബ്ലേസറുള്ള വെള്ള കുർത്ത പൈജാമയാണ് റോഹ്മാൻ ധരിച്ചിരുന്നത്.

റോഹ്മാൻ സുസ്മിതയുടെ കൈകളിൽ പിടിച്ച് സാരിയിൽ നടക്കാൻ സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. പുഞ്ചിരിയുമായി പാപ്പരാസികൾക്ക് മുന്നിൽ എത്തിയ സുസ്മിത റോഹ്മാനൊപ്പം പോസ് ചെയ്തു. ഫോട്ടോ സെഷനിൽ ഇരുവരും തമ്മില്‍ തമ്മില്‍ ചേർത്തുപിടിച്ച് നില്‍ക്കുന്നത് കാണാം. പിന്നീട് സുസ്മിതയും മാധ്യമങ്ങൾക്ക് വേണ്ടി സോളോ പോസ് ചെയ്തു.

സുസ്മിത സെന്നിനെയും റോഹ്മാൻ ഷ്വാളിന്‍റെയും പുതിയ ബന്ധത്തില്‍ നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. “തങ്ങൾ വേർപിരിഞ്ഞതായി ഇരുവരും വ്യക്തമാക്കി. ഇപ്പോൾ അവർ വീണ്ടും ബന്ധത്തിലാണോ അതോ സുഹൃത്തുക്കളെ മാത്രമോ?" എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. 

മൂന്ന് വർഷത്തെ ബന്ധത്തിന് ശേഷം താനും റോഹ്മാൻ ഷാളും വേർപിരിഞ്ഞതായി 2021 ഡിസംബറിൽ സുസ്മിത അറിയിച്ചു. 2018-ൽ ഇൻസ്റ്റാഗ്രാം സന്ദേശത്തിലുടെയാണ് റോഹ്മാൻ സുസ്മിതയുമായി ബന്ധം സ്ഥാപിക്കുന്നത്. വേർപിരിയൽ പ്രഖ്യാപിച്ച്, സുസ്മിത തന്റെയും റോഹ്മാന്റെയും ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 

“ഞങ്ങൾ സുഹൃത്തുക്കളായി ആരംഭിച്ചു, ഞങ്ങൾ സുഹൃത്തുക്കളായി തുടരുന്നു. വളരെക്കാലമായി തുടരുന്ന ബന്ധം അവസാനിച്ചു ... സ്നേഹം അവശേഷിക്കുന്നു! ” - എന്നാണ് അന്ന് സുസ്മിത എഴുതിയത്. 47 കരിയായ സുസ്മിതയും 32 കാരനായ  റോഹ്മാനും തമ്മിലുള്ള 15 വര്‍ഷത്തെ വയ് വ്യത്യാസം ഒരു കാലത്ത് ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനെ വകവയ്ക്കാതെ ഇവര്‍ ബന്ധം തുടര്‍ന്നു. വീണ്ടും ഒന്നിക്കുന്ന അവസ്ഥയില്‍ വീണ്ടും ആ ട്രോളുകള്‍ ഈ ജോഡിയെ തേടിയെത്തുമോ എന്നാണ് ബിടൌണ്‍ സംസാരം. 

ബോളിവുഡ് താരങ്ങളുടെ നഗ്ന ഡീപ്പ് ഫേക്കുകളില്‍ നിര്‍ണ്ണായക തെളിവ്; അന്വേഷിച്ച് കണ്ടെത്തിയപ്പോള്‍ ട്വിസ്റ്റ്.!

കമലിന്‍റെ 'തഗ്ഗ് ലൈഫ്' ടൈറ്റില്‍ വീഡിയോയിലും കോപ്പിയടിയോ?; ആരോപണം

Follow Us:
Download App:
  • android
  • ios