സ്വാതി നിത്യാനന്ദ് വിവാഹിതയായത് അടുത്തിടെയായിരുന്നു. ഛായാഗ്രാഹകന്‍ പ്രതീഷ് നെന്മാറയായിരുന്നു വരന്‍.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്റെ ടാലന്റ് ഷോയിലൂടെയാണ് സ്വാതി അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് 'ചെമ്പട്ട്' എന്ന പരമ്പരയിലെ ദേവിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. പിന്നീടങ്ങോട്ട് മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായി നിത്യ വളരുകയായിരുന്നു. നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലാണ് സ്വാതി നിലവില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് സ്വാതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാതി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം, പെട്ടന്നുതന്നെയാണ് വൈറലാകുന്നത്. അതുപോലെതന്നെ പുതിയ ഫോട്ടോഷൂട്ടും വൈറലായിരിക്കുകയാണ്.

ആഷ് കളര്‍ ബൗസിനൊപ്പം, ആഷ് ടൈറ്റ് ബോര്‍ഡര്‍ വരുന്ന ലൈറ്റ് പിങ്ക് സാരിയില്‍ മനോഹരിയായാണ് ചിത്രത്തില്‍ സ്വാതിയുള്ളത്. മോഡല്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെടാറുള്ള ശ്രീരാജ് ഓര്‍മ്മയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മനോഹരയായി സ്വാതിയെ അണിയിച്ചൊരുക്കിയിരിക്കുന്നത് നീനയും, വസ്ത്രങ്ങള്‍ നക്ഷയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

സ്വാതി നിത്യാനന്ദ് വിവാഹിതയായത് അടുത്തിടെയായിരുന്നു. ഛായാഗ്രാഹകന്‍ പ്രതീഷ് നെന്മാറയായിരുന്നു വരന്‍. ലളിതമായ ചടങ്ങുകളോടെ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹം. ജോയ്സിയുടെ ജനപ്രിയ നോവലിന്റെ സീരിയല്‍ ആവിഷ്‌ക്കാരമായ ഭ്രമണത്തിലെ സ്വാതിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

ചിത്രങ്ങള്‍ കാണാം.

View post on Instagram
View post on Instagram
View post on Instagram