ലോകതാരങ്ങളെല്ലാം ഏറ്റെടുത്ത പില്ലോ ചലഞ്ചുമായി നടി തമന്ന ഭാട്ടിയയും. തലയിണയ്ക്ക് ഒരു ഫാഷന്‍ മുഖം നല്‍കി താരങ്ങളെല്ലാം ഈ ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് തമന്നയും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്. 

തലയിണയെ മനോഹരമായി ശരീരത്തോട് ചേര്‍ത്തു  ബെല്‍റ്റിട്ട് കെട്ടി കിടിലന്‍ വസ്ത്രത്തിന്‍റെ രൂപത്തിലാക്കുന്നതാണ് ചലഞ്ച്. വിചിത്രമായ ചലഞ്ച് ആണെങ്കിലും തലയിണയാണെന്നു പോലും തോന്നിക്കാത്ത വിധത്തില്‍ മനോഹരമായാണ് ഈ ചലഞ്ച് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. ചിലര്‍ കുറച്ചുകൂടി സ്റ്റൈലാകാനായി കൈയില്‍ ഒരു ബാഗ് കൂടി തൂക്കുന്നു. 

വെള്ള തലയണയ്ക്കൊപ്പം കറുപ്പ് നിറത്തിലുള്ള ബെല്‍റ്റ് ധരിച്ചാണ് തമന്ന ഫോട്ടോ ഷൂട്ട് ചെയ്തത്. വീട്ടില്‍ തന്‍റെ ബെഡ്റൂമില്‍ തന്നെയായിരുന്നു ചിത്രീകരണം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.