ഭദ്ര എന്ന പരമ്പരയില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന താരമാണ് തന്‍വി രവീന്ദ്രന്‍.  കാസര്‍കോട്ട് കാരിയായ താരം സീരിയലുകളില്‍ നിറസാന്നിധ്യമാണ്. മൂന്നു മണിയായിരുന്നു ആദ്യത്തെ സീരിയല്‍. രാത്രിമഴയിലും പരസ്പരത്തിലും തന്‍വി വേഷമിട്ടു.

ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വേഷത്തിലെത്തുകയാണ് തന്‍വി. സീരിയലിലും സിനിമയിലും ഒന്നുമല്ല, സമകാലീനമായ ഒരു ഫോട്ടോഷൂട്ടിലൂടെയാണ് തന്‍വി താരമായിരിക്കുന്നത്. കൊവിഡ് കാലത്തെ വിഷുവും, വിഷു ദിനത്തിലെ ഉണ്ണിക്കണ്ണനെയും ഒരു ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിക്കുകയാണ് താരം. രാധയുടെ വേഷത്തിലാണ് തന്‍വിയെത്തുന്നത്. കൊവിഡ് കാലത്ത് പുറത്തുപോകരുതെന്നും,  സാനിറ്റൈസറും മാസ്‌കും ഉപയോഗിക്കണമെന്നുമുള്ള സന്ദേശവുമായാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. വിഷു ദിനത്തില്‍ പുറത്തുവിട്ട ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.