Asianet News MalayalamAsianet News Malayalam

'മൈക്രോസോഫ്റ്റിന്‍റെ ഹെഡ്‍ക്വാര്‍ട്ടേഴ്സ് എവിടെയാണെന്നായിരുന്നു ചോദ്യം'; 'ഓപ്പറേഷന്‍ ജാവ' സംവിധായകന്‍ പറയുന്നു

"കാശുമുടക്കില്ലാതെ ഞാൻ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങൾക്കകം തകർന്നു തവിടു പൊടിയായി. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമില്ലാതെ ഞാൻ ഇളിഭ്യനായി എന്നുതന്നെ വേണം പറയാൻ.."

tharun moorthy shares a memory of a yesteryear interview in microsoft
Author
Thiruvananthapuram, First Published Jun 10, 2021, 9:38 PM IST

കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളില്‍ നന്നായി പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‍ത ഓപ്പറേഷന്‍ ജാവ. പിന്നീട് ഒടിടി, ടെലിവിഷന്‍ റിലീസുകളിലും ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. കഥയിലെയും അവതരണത്തിലെയും പുതുമ തന്നെയാണ് ഇതിനു കാരണം. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു വ്യക്തിപരമായ സന്തോഷത്തെക്കുറിച്ച് പറയുകയാണ് തരുണ്‍. പണ്ട് ബി.ടെക് കഴിഞ്ഞ കാലത്ത് അഭിമുഖത്തിനായി മൈക്രോസോഫ്റ്റിലെത്തിയ അനുഭവം പറഞ്ഞു തുടങ്ങുന്നു അദ്ദേഹം.

തരുണ്‍ മൂര്‍ത്തി പറയുന്നു

പറഞ്ഞു തുടങ്ങുമ്പോൾ എന്‍റെ btech കാലം തന്നെ പറയണം. അന്ന് ജോലി തേടി ഇന്‍റര്‍വ്യൂകള്‍ attend ചെയ്യുന്ന സമയം, ബാംഗ്ലൂർ താമസിച്ചു അവിടുത്തെ കമ്പനികളിൽ CV കൊടുത്ത് ജോലിയ്ക്കു വേണ്ടി അലയുന്ന കാലമാണ്. അങ്ങനെ  ആറ്റു നോറ്റ് കാത്തിരുന്ന് ഒരു ഇന്‍റര്‍വ്യൂ വീണു കിട്ടി. അല്‍പം വിറവലോടെ, സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ധാരണ ഉള്ളവനെപ്പോലെ,  ഇല്ലാത്ത ആറ്റിട്യൂഡ് ഉണ്ടെന്നു കാണിച്ച് ഞാൻ ഇന്‍റര്‍വ്യൂ ബോർഡിന് മുന്നിലിരുന്നു. അപ്പുറത്തുനിന്നു ചോദ്യങ്ങൾ വന്നു തുടങ്ങി. കാശുമുടക്കില്ലാതെ ഞാൻ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങൾക്കകം തകർന്നു തവിടു പൊടിയായി. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമില്ലാതെ ഞാൻ ഇളിഭ്യനായി എന്നുതന്നെ വേണം പറയാൻ. അന്ന് ചോദിച്ച ചോദ്യങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ട്. 

1.Windows ന്‍റെ ഏറ്റവും latest version ഏതാണ് ?
ഞാൻ ഒരു ഉളുപ്പും ഇല്ലാതെ അറിയില്ലെന്ന് പറഞ്ഞു. 
2.Micro soft ന്‍റെ ഏതൊക്കെ versions use ചെയ്തിട്ടുണ്ട്. 
അതിനും ഉത്തരമില്ലാതെ ഞാൻ ഞാൻ കീഴ്പ്പോട്ടു നോക്കിയിരുന്നു.
3.Micro soft ന്‍റെ head quaters എവിടെയാണ്?
ഉത്തരം ലളിതം. അറിയില്ല. 
4.Micro soft ന്‍റെ CEO ആരാണ്?. 
ഭാവദേദമേതുമില്ലാതെ അതിനും അറിയില്ല എന്ന മറുപടി തന്നെ...

എനിക്കുനേരെ certficate തന്നിട്ട് ആ recruiter പറഞ്ഞു. ഇത്ര പോലും updated അല്ലാത്ത ഒരാളെ എങ്ങനെയാടോ ഞങ്ങൾ recruit ചെയുക.  എപ്പോഴും updated ആയിക്കൊണ്ടിരിക്കണം എന്ന്. വിവരം ഇല്ലാത്ത, updated അല്ലാത്ത, എങ്ങും placed ആകാത്ത ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി. Microsoft നെ അത്രയേറെ പ്രാകിയിട്ടുണ്ട് അന്ന്. Insert ചെയ്ത ഷർട്ട് വലിച്ചു പുറത്തിട്ട്, ടൈയും ലൂസാക്കി  പുറത്തേയ്ക്കിറങ്ങി ആ കമ്പനിയെ ഞാൻ ഒന്ന് നോക്കി. നിങ്ങൾ ഇപ്പോ ഓർക്കുന്നുണ്ടാകും ഈ കമ്പനി വിലയ്ക്കു മേടിച്ച് ഹീറോയിസം കാണിക്കാനുള്ള നോട്ടം ആണ് ഇതെന്ന്. എങ്കിൽ നിങ്ങൾക്ക് തെറ്റി. സംഗതി ഇതാണ്. ഇന്ന് രാവിലെ Alexander Prasanthന്‍റെ ഒരു വോയിസ്‌ മെസ്സേജ്. എടാ നീ അറിഞ്ഞോ? നമ്മൾ ഇന്‍റര്‍നാഷണലി ഹിറ്റ്‌ ആണെന്ന്. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ആണ് കാര്യം പറയുന്നത്. മൈക്രോസോഫ്റ്റ് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ നടത്താൻ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു  ആപ്ലിക്കേഷൻ, മൈക്രോസോഫ്റ്റ് ടീം എന്നോ മറ്റോ ആണ് പേര്. അവര് ഡെമോ ക്ലാസ്സ്‌ എടുക്കുമ്പോൾ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷൻ ജാവ കാണണം എന്നാണ്. പൊതുവേ അവർ പഠനത്തിനിടയിൽ സിനിമ പ്രോത്സാഹിപ്പിയ്ക്കാറില്ല, പക്ഷേ ജാവ എല്ലാവരും കാണണം കാരണം നിങ്ങൾ പഠിയ്ക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ എന്ന്.. എന്താല്ലേ...!!! Microsoft നിങ്ങൾ മുത്താണ്.

Follow Us:
Download App:
  • android
  • ios