വലതുകയ്യില്‍ ടാറ്റു അടിച്ച ശേഷം " ആ ആഗ്രഹവും സാധിച്ചുവെന്ന കുറിപ്പോടെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സ്നിഷ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന നീലക്കുയിൽ എന്ന പരമ്പരയിലെ കസ്തൂരിയെ അറിയാതരിക്കില്ല. ആ വേഷത്തില്‍ മിന്നുന്ന പ്രകടനത്തിലൂടെ മലയാളികളെ ഞെട്ടിച്ച സ്‌നിഷ ചന്ദ്രനെയും അത്രപെട്ടെന്ന് ടെലിവിഷന്‍ പ്രേക്ഷകര്‍ മറക്കാന്‍ കഴിയില്ല. സാധാരണക്കാരിയായ നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലായിരുന്നു പരമ്പരയില്‍ സ്നിഷയെത്തിയത്. എന്നാൽ യഥാര്‍ത്ഥ ജീവിതത്തിൽ തീർത്തും വ്യത്യസ്‍തമാണ് സ്നിഷ. അടിപൊളി മോഡേൺ ലുക്കുകളില്‍ പ്രത്യക്ഷപ്പെടുന്ന താരത്തിന്‍റെ ഓരോ ചിത്രങ്ങളും പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.


ഇപ്പോഴിതാ വലതുകയ്യില്‍ ടാറ്റു അടിച്ച ശേഷം " ആ ആഗ്രഹവും സാധിച്ചുവെന്ന കുറിപ്പോടെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സ്നിഷ. മലയാളി മുഖസൗന്ദര്യവുമായെത്തിയ സ്നിഷ ചന്ദ്രനെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത് 'നീലക്കുയില്‍' സീരിയലിലെ 'കസ്തൂരി' എന്ന കഥാപാത്രമാണ്. മോഡലിങിലൂടെയായിരുന്നു സ്നിഷ അഭിനയ രംഗത്തേക്ക് എത്തിയത്. ചില സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലിലൂടെയാണ് നടി ശ്രദ്ധേയയായത്.

View post on Instagram