മഞ്‍ജു പിള്ളയുടെ പുത്തൻ പുതിയ ലുക്കാണ് ഇപ്പോൾ മിനിസ്‍ക്രീൻ ആരാധകരുടെ സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. യംങ് എന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ച എന്നാണ് ആരാധകർ താരത്തിന്റെ പുതിയ ചിത്രത്തിന് കമന്റ് ചെയ്യുന്നത്.

മലയാളികളുടെ ഇഷ്‍ടതാരമാണ് മഞ്‍ജു പിള്ള. നാടകത്തിലൂടെ പരമ്പരകളിലേക്കും, അവിടെനിന്നും സിനിമയിലേക്കും എത്തിയ മഞ്‍ജുവിന്റെ കരിയര്‍ ബ്രേക്ക് കഥാപാത്രം 'തട്ടീം മുട്ടീം' എന്ന ഫാമിലി എന്റര്‍ടെയിനറാണ്. അവതാരകയായും അഭിനേത്രയായും സ്‌ക്രീനില്‍ നിത്യസാനിധ്യമായ മഞ്‍ജുവിന്റെ ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണിപ്പോള്‍ തരംഗമായിരിക്കുന്നത്.

ലുക്ക് യംങ്, ഫീല്‍ യംങ് എന്നുപറഞ്ഞാണ് മഞ്‍ജു തന്റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ബ്രൗണ്‍ നിറത്തിലുള്ള ഫ്രോക്കില്‍ രണ്ട് വശത്തേക്കും മുടി കെട്ടിവച്ച്, ചെറിയൊരു കുട്ടിയെ പോലെയാണ് ചിത്രത്തില്‍ മഞ്‍ജു ഉള്ളത്. യംങ് ആയി ജീവിക്കുക എന്നുപറഞ്ഞ് മഞ്‍ജു പങ്കുവച്ച ചിത്രം, വല്ലാത്തൊരു യംങ്ആ യെന്നാണ് ആരാധകര്‍ കമൻറ് ബോക്‌സിലൂടെ പറയുന്നത്. കുട്ടി എത്രയിലാണ് പഠിക്കുന്നത്, ടിന്റു മോള്‍, വല്ലാതെ യംങ് ആയതുപോലെ തോന്നുന്നു, എന്നെല്ലാമാണ് ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്‍തിരിക്കുന്നത്.

ചിത്രങ്ങള്‍ കാണാം

View post on Instagram

മോഹനവല്ലിയായാണ് മഞ്‍ജു മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേറുന്നത്. എന്നാല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സൂര്യ കൃഷ്‍ണമൂര്‍ത്തിയുടെ 'സ്‍ത്രീ പര്‍വ്വം' എന്ന നാടകത്തിലൂടെയാണ് മഞ്‍ജു അഭിനയത്തിലേക്കെത്തിയത്. പിന്നീട് 'സത്യവും മിഥ്യ'യും പരമ്പരയിലൂടെയാണ് താരം സീരിയല്‍ രംഗത്തേക്കെത്തുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്‍ജു, 'തട്ടീം മുട്ടീം' എന്ന മെഗാപരമ്പരയിലാണ് ഇപ്പോളും അഭിനയിക്കുകയാണ്.