35 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച് ലിസിയും നദിയ മൊയ്തുവും സംവിധായകന്‍ ജോഷിയും. നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ സച്ചിന്‍റെ വിവാഹത്തിനെത്തിയപ്പോഴാണ്  മൂവരും വീണ്ടും കണ്ടുമുട്ടിയത്. 

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോഷി സംവിധാനം ചെയ്ത ഒന്നിങ്ങുവന്നെങ്കില്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് മൂവരും ഒരുമിച്ച് അവസാനമായി ചിത്രം പകര്‍ത്തിയത്. ഈ ചിത്രത്തോടൊപ്പമാണ് പുതിയ ചിത്രവും ലിസി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

‘അന്നും ഇന്നും, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോഷി സാറിനെ കണ്ടത്. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ സത്ക്കാരത്തില്‍ വച്ചാണ് കൂടിക്കാഴ്ച. നാദിയയേയും ജോഷി സാറിനേയും ഒരുമിച്ച് കണ്ടത് 35 വര്‍ഷത്തിന് മുമ്പ് ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു.’ ചിത്രം പങ്കുവെച്ച് ലിസി ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു മണിയന്‍ പിള്ള രാജുവിന്‍റെ മകന്‍ സച്ചിനും ഐശ്വര്യ പി. നായരും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.