മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് സാധിക. നിരവധി പരമ്പരകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകരുടെ മനം കവരാൻ സാധികയ്ക്ക് സാധിച്ചു. സിനിമകളിലും ശ്രദ്ധേയ വേഷങ്ങളുമായി സാധിക എത്താറുണ്ട്.

ലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് സാധിക. നിരവധി പരമ്പരകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകരുടെ മനം കവരാൻ സാധികയ്ക്ക് സാധിച്ചു. സിനിമകളിലും ശ്രദ്ധേയ വേഷങ്ങളുമായി സാധിക എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്‍റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പുതിയതായി ചെയ്ത ടാറ്റൂവിന്റെ വിശേഷങ്ങളാണ് സാധിക പങ്കുവയ്ക്കുന്നത്.

നെഞ്ചിൽ ടാറ്റൂ ചെയ്ത വീഡിയോയും ശേഷം അതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകം വീഡിയോയും ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു സാധിക ടാറ്റു ചെയ്തത്.

"ഈ വനിതാ ദിനത്തിൽ എന്റെ സന്തോഷത്തിനും പ്രചോദനത്തിനുമായി എനിക്കായി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു, അതിനാൽ എന്റെ അടുത്ത ടാറ്റൂ ചെയ്യാൻ ഞാൻ തീരുമാനിച്ചു. അതെ ഇത് എന്നെക്കുറിച്ചാണ്, എന്റെ സ്വയം ആവിഷ്കാരം". സാധിക കുറിക്കുന്നു.

സൂര്യരാശിപ്രകാരം കിരീടമണിഞ്ഞ ഏരീസ് രാജ്ഞിയെയാണ് സാധിക നെഞ്ചിൽ പച്ചകുത്തിയത്. ഇത് തന്റെ എന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് സാധിക പറയുന്നു. വാരിയിലാണ് മറ്റൊരു ടാറ്റൂ ചെയ്തിരിക്കുന്നത്. 'എന്നാലും ഞാൻ ഉയരും' എന്ന വാചകമാണ് വാരിയിൽ സാധിക പച്ചകുത്തിയത്. ഇത് തന്റെ മനോഭാവത്തെയും ശക്തിയെയും പ്രതിനിധീകരിക്കുന്നുവെന്ന് സാധിക പറയുന്നു. 

View post on Instagram
View post on Instagram