സ്ക്രീനിൽ ഒരുമിച്ചെത്തിയിട്ടില്ലെങ്കിലും മലയാളികളുടെ ഇഷ്ട താരദമ്പതിമാരാണ് സജിനും ഷഫ്‍നയും. ഏഷ്യാനെറ്റ് പരമ്പര സാന്ത്വനത്തിലെ ശിവനിലൂടെയാണ് സജിനെ മലയാളികൾ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. സജിന്‍റെ കഥാപാത്രം ഹിറ്റായതോടെയാണ് ഷഫ്‍നയുടെ ഭര്‍ത്താവാണ് ഇതെന്ന് കൂടുതല്‍ പ്രേക്ഷകര്‍ അറിയുന്നത്.  

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി നിരന്തരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് ഷഫ്‍ന. ഇപ്പോഴിതാ, മുൻപ് സൂചിപ്പിച്ച ഒരു 'പുതിയ തുടക്ക'ത്തിന്‍റെ കൂടുതല്‍ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് ഷഫ്‍ന.

'ഞാൻ നേരത്തെ സൂചിപ്പിച്ച ആ മനോഹരമായ തുടക്കം ഞങ്ങളുടെ പുതിയ യാത്രയായിരുന്നു. കൊവിഡും ടൈറ്റ് ഷെഡ്യൂളും മൂലം ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മാസം ആണ് ഞങ്ങളുടെ യാത്ര നടക്കുന്നത്. ചെറിയ യാത്രകൾ പോലും ഞങ്ങളെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട്.'

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shafna Nizam (@shafna.nizam)

പ്ലസ് ടു എന്ന സിനിമയിലൂടെയാണ് സജിൻ വെള്ളിത്തിരയിലേക്കെത്തുന്നത്. ഇരുവരുടെയും പ്രണയവും സൗഹൃദവുമെല്ലാം ഏറെ ചർച്ചയായിരുന്നു. ശരിക്കും തങ്ങള്‍ കൂട്ടുകാരെപ്പോലെയാണെന്നും എല്ലാത്തിനും ഒപ്പം നില്‍ക്കുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് ഷഫ്‍നയെന്നും സജിൻ പറഞ്ഞിട്ടുണ്ട്.