വിജു പ്രസാദ് എന്ന കഥാപാത്രത്തില്‍‌ നിന്ന് ഫഹദ് എത്തിച്ചേരുന്ന ജോഷ്വ കാള്‍ട്ടണ്‍ എന്ന വേഷപ്പകര്‍ച്ചയെ അപാരമായ സാദൃശ്യത്തോടെയാണ് അക്കി ബക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ടിക് ടോക്കില്‍ പല മലയാള സിനിമാ താരങ്ങളുമായും അപാരമായ സാദൃശ്യമുള്ള അപരന്മാര്‍ മുന്‍പ് ശ്രദ്ധ നേടിയിട്ടുണ്ട്. യുവതാരനിരയില്‍ പ്രതിഭ കൊണ്ട് ശ്രദ്ധേയനായ ഫഹദ് ഫാസിലിനുമുണ്ട് ടിക് ടോക്കില്‍ ഒരു അപരന്‍! അക്കി ബക്കര്‍ എന്ന കലാകാരനാണ് ഫഹദിനെ അനുകരിച്ച് ആസ്വാദകരുടെ കൈയ്യടി വാങ്ങുന്നത്.

View post on Instagram

ALSO READ: ലോക്ക് ഡൗണ്‍ കാലത്തെ 'സ്ട്രീമിംഗ് യുദ്ധം'; എച്ച്ബിഒ മാക്സ് അടുത്ത മാസം

വെറുതെ ഏതെങ്കിലും സിനിമയിലെ ഡയലോഗ് പറയുകയല്ല അക്കി. മറിച്ച് ഫഹദ് അടുത്തിടെ അവതരിപ്പിച്ച ശ്രദ്ധേയ കഥാപാത്രങ്ങളെ വസ്ത്രധാരണത്തിലടക്കം ശ്രദ്ധ പുലര്‍ത്തി കഴിയാവുന്നിടത്തോളം പെര്‍ഫെക്ഷനോട് അവതരിപ്പിക്കുകയാണ് ഈ കലാകാരന്‍. ഫഹദിന്‍റേതായി ഏറ്റവുമൊടുവിലെത്തിയ ട്രാന്‍സിലെ കഥാപാത്രത്തെയാണ് അക്കി ഏറ്റവുമൊടുവില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജു പ്രസാദ് എന്ന കഥാപാത്രത്തില്‍‌ നിന്ന് ഫഹദ് എത്തിച്ചേരുന്ന ജോഷ്വ കാള്‍ട്ടണ്‍ എന്ന വേഷപ്പകര്‍ച്ചയെ അപാരമായ സാദൃശ്യത്തോടെയാണ് അക്കി ബക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്.

View post on Instagram
View post on Instagram