കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍

സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ പരിചയപ്പെട്ട ടോഷ് ക്രിസ്റ്റിയുടെയും ചന്ദ്ര ലക്ഷ്മണിന്‍റെയും സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. പരമ്പരയില്‍ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ്‍ അവതരിപ്പിക്കുന്ന സൂജാതയും യഥാര്‍ത്ഥ ജീവിത്തിലും ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കിയിരുന്നു. ഇരുവരുടെയും കുഞ്ഞിനും ആരാധകരുടെ സ്നേഹം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ കുഞ്ഞിനൊപ്പമുള്ള ചില മനോഹര നിമിഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്രയും. 'റീലിംഗ് വിത്ത്‌ വാവക്കുട്ടി' എന്ന ക്യാപ്‌ഷനോടെ ടോഷാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രയുടെ കൈലിരിക്കുന്ന കുഞ്ഞിനെ താലോലിക്കുകയാണ് ഇരുവരും. പാട്ടിനൊപ്പം തലയാട്ടുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് കുഞ്ഞ്. ഏറെ ആസ്വദിച്ചാണ് കുഞ്ഞും വീഡിയോയ്ക്ക് പോസ് ചെയ്യുന്നത്. ആദം- സുജാതമാരുടെ മകൻ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്.

View post on Instagram

കുഞ്ഞ് ജനിച്ച് 28 ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ചന്ദ്ര തിരികെ സീരിയലിൽ എത്തിയിരുന്നു. ചന്ദ്രയുടെ അമ്മയും ഞങ്ങളോടൊപ്പമുണ്ട്. ഷൂട്ട് നടക്കുന്ന റൂമിന് തൊട്ടിപ്പുറത്തായാണ് ചന്ദ്രയുടെ റൂം. 'സുജാത' ടീമില്‍ നിന്നും ചന്ദുവിന് എപ്പോഴും നല്ല കെയര്‍ കിട്ടുന്നുണ്ട്. അങ്ങനെ ഓടിച്ചാടി വര്‍ക്ക് ചെയ്യേണ്ട കാര്യമില്ല, നല്ല റിലാക്‌സായി ചെയ്താല്‍ മതി.' എന്നാണ് ടോഷ് പറഞ്ഞത്. പ്രസവിക്കാന്‍ പോകും മുമ്പ് ആ സമയത്ത് സംപ്രേഷണം ചെയ്യേണ്ട എപ്പിസോഡുകള്‍ വരെ നേരത്തെ ഷൂട്ട് ചെയ്‍ത് സൂക്ഷിച്ചിരുന്നു. ശേഷമാണ് ചന്ദ്ര പ്രസവത്തിനായി ലീവില്‍ പ്രവേശിച്ചത്. താന്‍ പ്രസവിക്കാന്‍ പോവുകയാണെന്ന് കരുതി പ്രേക്ഷകര്‍ക്ക് സീരിയല്‍ മുടങ്ങില്ലെന്നും അതില്‍ തടസം വരില്ലെന്നും ചന്ദ്ര പറഞ്ഞിരുന്നു.

ALSO READ : കഴിഞ്ഞ വര്‍ഷം ജനപ്രീതിയില്‍ മുന്നിലെത്തിയ 10 മലയാള സിനിമകള്‍