നടന്‍ ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച  ഒരു വീഡിയോയും ചിത്രവും വൈറലാവുന്നു. ജിമ്മില്‍ നിന്ന് വര്‍ക്കൗട്ടിനിടെ എടുത്ത ഒരു വീഡിയോയും ചിത്രവുമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. പരിശീനലനത്തിനിടെ ഒരു വര്‍ക്കൗട്ടിന് ഉപയോഗിക്കുന്ന ബോള്‍  ആഞ്ഞ് ചവിട്ടുന്നതാണ് വീഡിയോ. കാമറയ്ക്ക് നേരെ വരുന്ന ബോള്‍ തൊട്ടടുത്ത് എത്തുന്നതുവരെയുള്ള ദൃശ്യമാണിത്. 

മൊബൈലില്‍ വീഡിയോ പകര്‍ത്തിയുന്ന ആള്‍ക്കാണ് ബോള്‍ നേരെ കൊണ്ടത്. അതിന് ശേഷമുള്ള ക്യാമറാമാന്‍റെയും മൊബൈലിന്‍റെയും  അവസ്ഥയാണ് വീഡിയോക്കൊപ്പം പങ്കുവച്ച ചിത്രത്തില്‍ കാണുന്നത്. സുഹൃത്തും വിഷ്വല്‍ ആര്‍ട്ടിസ്റ്റുമായ പവി ശങ്കറിനെയും ടൊവിനോയ്ക്കൊപ്പം കാണാം. നിരവധി പേരാണ് ചിത്രത്തിന് കമന്‍റുമായി എത്തുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

🎥 @sarcasanam #swipeleft to see the cameraman! #pwolisaanam

A post shared by Tovino Thomas (@tovinothomas) on Feb 16, 2020 at 9:04am PST