അച്ഛനൊപ്പം ജിമ്മിൽ നിന്ന് പകർത്തിയ ഒരു ചിത്രം ടൊവിനോ കഴിഞ്ഞ ദിവസം പങ്കുവച്ചതും വൈറലായിരുന്നു. 

ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, മലയാള സിനിമാ താരങ്ങളും ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ്. ഫിറ്റ്നസ് ഫ്രീക്കരായ യുവതാരങ്ങളിൽ ഒരാളാണ് ടൊവിനോ തോമസ്. വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രത്തിന് അജു വർ​ഗീസ് നല്‍കിയ കമന്റാണ് വൈറലാകുന്നത്. 

‘എന്റെ പൊന്നളിയാ, നമിച്ചു. അസൂയ ആണത്രേ അസൂയ....ആർക്കാണെലും അസൂയ ഉണ്ടാകും....ഫ്രിഡ്‌ജിൽ കേറ്റണോ??അഞ്ചാം പാതിരാ.JPG‘, എന്നാണ് അജു കുറിച്ചിരിക്കുന്നത്. കൂടാതെ ടൊവിനോയുടെ ചിത്രത്തിന് മീതെ തന്റെ മുഖം എഡിറ്റ് ചെയത് വച്ച ചിത്രവും അജു പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

അച്ഛനൊപ്പം ജിമ്മിൽ നിന്ന് പകർത്തിയ ഒരു ചിത്രം ടൊവിനോ കഴിഞ്ഞ ദിവസം പങ്കുവച്ചതും വൈറലായിരുന്നു. സ്വന്തമായി ജിമ്മുള്ള ടൊവിനോ ലോക്ക്ഡൗൺ സമയങ്ങളിൽ വർക്കൗട്ട് വീഡിയോയുമായി സജീവമായിരുന്നു. ജിമ്മിൽ നിന്നും പരിശീലനം നടത്തുന്ന വിഡിയോ ഇതിനു മുമ്പും താരം പങ്കുവച്ചിട്ടുണ്ട്.

View post on Instagram