മുംബൈ: ഓം ശാന്തി ഓം എന്നൊരൊറ്റ ചിത്രംകൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയ ബോളിവുഡ് താരമാണ് ദീപിക പദുക്കോൺ. തന്റേതായ അഭിനയശൈലിക്കൊണ്ടും വ്യത്യസ്തകൊണ്ടും ബോളിവുഡിൽ ഇടംപിടിച്ച താരം വിവിധഭാഷകളിലായി ഇതിനോടകം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. വളരെ സ്റ്റൈലിഷായി പോസ് ചെയ്യുന്ന ദീപികയുടെ ചിത്രങ്ങൾ‌ വൈറലാകാറുമുണ്ട്. എന്നാൽ, ദീപികയുടെ ഒരു പഴയകാല ചിത്രമാണിപ്പോൾ സോഷ്യൽമീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കരീന കപൂർ, ജോൺ എബ്രഹാം, മോന സിങ്, ചേതൻ ഭഗത് എന്നിവർക്കൊപ്പം ഒരു അവാർഡ് ഷോയിൽ പങ്കെടുത്തതിന് ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് ചിത്രം. ചിത്രത്തിലെ ദീപികയുടെ ലുക്ക് ആണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ദീപികയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കാരണം, അത്രയ്ക്കും രൂപവ്യത്യാസമാണ് ചിത്രത്തിൽ ദീപികയുടേത്.

പിങ്ക് വസ്ത്രം ധരിച്ച് കയ്യിൽ അവാർഡും പിടിച്ചാണ് ദീപിക ഫോട്ടോയിൽ പോസ് ചെയ്തത്. ഇന്ന് നമ്മൾ കാണുന്ന താരറാണി ദീപിക പദുക്കോൺ തന്നെയാണോ ഇതെന്നാണ് ആ​രാധകർ ഒന്നടകം ചോദിക്കുന്നത്. എന്നാൽ ഫോട്ടോയിൽ സ്റ്റൈലായി തിളങ്ങി നിൽക്കുന്നത് ബോളിവുഡിന്റെ 'ബേബോ' കരീന കപൂറാണ്. പിങ്ക് വസ്ത്രം ധരിച്ച് വളരെ പ്രസ്ന്നതയോടെ ചിരിക്കുന്ന താരത്തിന്റെ ആ പഴയകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

 
 
 
 
 
 
 
 
 
 
 
 
 

Unseen pic of Kareena with John Abram and Deepika ❤

A post shared by Kareena & Sidharth FC (@kareena_sidharth_fc) on Nov 11, 2019 at 12:39am PST

കരീന കപൂറിന്റെ ഫാൻ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഏതു വർഷം പകർത്തിയതാണെന്ന് വ്യക്തമല്ല. എന്നാൽ, ഫർഹാൻ അക്തർ നായകനായെത്തിയ 'കാർത്തിക് കോളിങ് കാർത്തിക്' എന്ന ചിത്രത്തിൽ ദീപിക അവതരിപ്പിച്ച കഥാപാത്രത്തിന്റെ ലുക്കും ഫോട്ടോയിലെ താരത്തിന്റെ ലുക്കും ഒരേപോലെയുണ്ടെന്ന് ഒരുകൂട്ടം ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും ബി​ഗ്സ്ക്രീനിൽ ഇതുവരെ എന്നിച്ചെത്താത്ത ദീപികയെയും കരീനെയും ഒരൊറ്റ ഫ്രെയിമിൽ കണ്ട സന്തേോഷത്തിലാണ് ആരാധകർ. എത്രയും പെട്ടെന്ന് ഇരുവരും വെള്ളിത്തിരയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആരാധകർ പറയുന്നു.

2012ൽ പുറത്തിറങ്ങിയ ചിത്രം 'കോക്ക്ടെയ്ൽ' ആയിരുന്നു ദീപികയുടെ കരിയറിലെ ടേണിങ് പോയിന്റ്. കോക്ക്ടെയിലിന് ശേഷം ദീപിക അഭിനയിച്ച ചിത്രങ്ങളെല്ലാം ഒന്നിന് പുറകെ ഒന്നായി വമ്പിച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. കഴിഞ്ഞ വർഷമായിരുന്നു നടൻ രൺവീർ സിം​ഗുമായുള്ള താരത്തിന്റെ വിവാഹം. വിവാഹത്തിന് മുമ്പ് രം ലീല, ബാജിറാവു മസ്താനി, പദ്മാവദ് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ, ’83’ എന്ന ചിത്രത്തിലൂടെ വീണ്ടും ബി​ഗ്സ്ക്രീനിൽ ഒന്നിച്ചെത്തുകയാണ് ദീപികയും രൺവീറും. വിവാഹശേഷം താരദമ്പതികൾ ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. സ്പോർട് ചിത്രമായ 83 ൽ കപിൽ ദേവായാണ് രണവീർ വേഷമിടുന്നത്.

ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ദീപിക എത്തുക. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ചപ്പക്ക്’ ആണ് ദീപികയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. അക്ഷയ് കുമാർ നായകനായെത്തുന്ന ‘ഗുഡ് ന്യൂസ്’, ആമിർ ഖാൻ നായകനാവുന്ന ‘ലാൽ സിം​ഗ് ഛദ്ദ’ എന്നിവയാണ് കരീനയുടേതായി റിലീസിനെത്തുന്ന ചിത്രങ്ങൾ.