ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികളുടെ സ്വന്തം നീലുവായ താരമാണ് നിഷ സാരംഗ്. നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ നിഷ സാരംഗ് സജീവമാണെങ്കിലും  വഴിത്തിരിവായത് ഉപ്പും മുളകും തന്നെയായിരുന്നു. പരമ്പരയിൽ അഞ്ച് മക്കളുടെ അമ്മയാണ് താരമെങ്കില്‍, ജീവിതത്തില്‍ രണ്ട് പെണ്‍മക്കളുടെ അമ്മയും റിച്ചുവിന്റെ മുത്തശ്ശിയുമാണ് നിഷ. ഓൺലൈനിൽ ഹിറ്റായ കപ്പേളയെന്ന സിനിമയിലും നിഷ പ്രാധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 

സോഷ്യല്‍മീഡിയയില്‍ നിഷ സജീവമല്ലെങ്കിലും കുടുംബവിശേഷങ്ങള്‍ എല്ലാംതന്നെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം മകള്‍ക്കും മകളുടെ മകനുമൊത്തുള്ള സെല്‍ഫിയാണ് പങ്കുവച്ചിരിക്കുന്നത്. നീലുവമ്മയേയും മകള്‍ ചിന്നുവിനേയും, റയാന്‍ ബേബിക്കും ആശംസകളുമായി നിരവധി ആളുകളാണ് ചിത്രത്തിന് കമന്റ് ഇടുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 𝙉𝙞𝙨𝙝𝙖 𝙎𝙖𝙧𝙖𝙣𝙜𝙝 (@nisha_sarangh) on Jun 28, 2020 at 5:12am PDT

താന്‍ ചെറുപ്പത്തിലെ തന്നെ വിവാഹിതയായതിനെ കുറിച്ചും കൊച്ചുമകനെ കുറിച്ചുമൊക്കെ അടുത്തിടെ നിഷ തുറന്നുപറഞ്ഞിരുന്നു. മൂത്തമകളുടെ മകനായ റയാനെക്കുറിച്ച് നിഷ എപ്പോഴും വാചാലയാകാറുണ്ട്. നേരത്തെതന്നെ വിവാഹം കഴിഞ്ഞത് നല്ലതാണെന്നും, അതുകൊണ്ട് ആരോഗ്യമുള്ള മുത്തശ്ശിയായി റയാനൊപ്പം കളിക്കാന്‍ പറ്റുന്നുണ്ടെന്നൊക്കെയാണ് നിഷ പറയാറുള്ളത്. അഭിമുഖങ്ങളിലെല്ലാം നിഷ റയാനെപ്പറ്റി വാചാലയാകുന്നതുകാരണം പ്രേക്ഷകര്‍ക്കും റയാനെ നന്നായി അറിയാം.