സോഷ്യല്‍മീഡിയയില്‍ പാറുക്കുട്ടിക്ക് നിരവധി ആരാധകരും ഫാന്‍സ് പേജുകളുമുണ്ട്. ഇപ്പോള്‍ അതിലെല്ലാം വൈറലാകുന്നത് 'പണിപാളി' പാട്ടുപാടുന്ന പാറുക്കുട്ടിയാണ്. പാട്ട് മാത്രമല്ല അതിനിടയിലുള്ള ചെറിയ സംഭാഷണ ശകലങ്ങളും പാറുക്കുട്ടി പറയുന്നുണ്ട്.

അടുത്തിടെ സോഷ്യല്‍മീഡിയ അടിക്കിവാണ പാട്ടാണ് നീരജ് മാധവിന്റെ പണിപാളി എന്ന ഗാനം. പാട്ട് യൂട്യൂബില്‍ ഹിറ്റായതോടെ നിരവധി താരങ്ങളാണ് പണിപാളി ചലഞ്ചുമായി വന്നത്. പേളി മാണി, സാനിയ ഇയ്യപ്പന്‍, അജു വര്‍ഗീസ് തുടങ്ങിയവരെല്ലാംതന്നെ പാട്ടിന് ചുവടുമായി എത്തിയിരുന്നു. പാട്ടിന് ചുവട് വെച്ചില്ലെങ്കിലും അടിപൊളിയായി പാടല്‍ ചലഞ്ച് ഏറ്റെടുത്തിരിക്കയാണ് പാറുക്കുട്ടി.

കരുനാഗപ്പള്ളി സ്വദേശിയാണ് പാറുക്കുട്ടിയെന്ന അമേയ. താരത്തിന്റെ ശരിക്കുള്ള പേരോ, വീട്ടുകാരെയോ പാറുക്കുട്ടിക്ക് തന്നെ അറിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അത്രകണ്ട് ഇഴകിച്ചേര്‍ന്നാണ് താരം ഉപ്പും മുളകിലും അഭിനയിക്കുന്നത്.

പാറുക്കുട്ടിയുടെ പാട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, നീരജും തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.