പ്പും മുളകും’ എന്ന പരമ്പരയെയും അതിലെ കഥാപാത്രങ്ങളെയും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ്  ടെലിവിഷൻ പ്രേക്ഷകർ. ചിരിപ്പിച്ചു ചിന്തിപ്പിച്ചും മലയാളികളുടെ മനസിൽ ഇടം നേടിയ പരമ്പരയിൽ അടുത്തിടെയായിരുന്നു പുതിയൊരു താരത്തിന്റെ വരവ്. ആദ്യമായി അഭിനയരംഗത്തേക്ക് എത്തി അശ്വതി നായർ ആയിരുന്നു ആ പുതുമുഖ താരം. പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അശ്വതിയുടെ അരങ്ങേറ്റം കുറിച്ചത്. ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടം നേടാൻ അശ്വതിക്ക് കഴിഞ്ഞു.

ഒരു വീഡിയോ ജോക്കി ആയിട്ടായിരുന്നു അശ്വതി കരിയർ ആരംഭിച്ചത്. സൂര്യ ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരിക്കെയാണ് ഉപ്പും മുളകിൽ അവസരം ലഭിക്കുന്നത്. പരമ്പരയിൽ ലച്ചു എന്ന കഥാപാത്രം അവതരിപ്പിച്ച ജൂഹി റുസ്തകി പരമ്പരയിൽ നിന്ന് വിട്ടു നിന്നതിന് ശേഷമാണ് മറ്റൊരു കഥാാപാത്രമായാണെങ്കിലും താരത്തിന്റെ മുഖസാദൃശ്യമുള്ള ഒരാൾ എത്തിയത്. 

സാധാരക്കാരിയായി പരമ്പരയിലെത്തിയ താരത്തിന്റെ ബോൾഡ് ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഗ്ലാമർ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അശ്വതി.