മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയ കഥാപാത്രങ്ങളെയും ഒട്ടേറെ പ്രിയ നിമിഷങ്ങളും സമ്മാനിച്ച് അവസാനിച്ച പരമ്പരയാണ് 'വാനമ്പാടി'. പരമ്പരയിലെ കുട്ടിത്താരങ്ങളുടെ അഭിനയം എടുത്തുപറയേണ്ടതായിരുന്നു. പരമ്പരയില്‍ തംബുരുവായെത്തിയ സോന ജെലീനയും അനുമോളായെത്തിയ ഗൗരിയും വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. വാനമ്പാടിക്കുശേഷം ഏഷ്യാനെറ്റിലെ മറ്റ് പരമ്പരകളിലും ഇരുവരും സജീവമാണ്. 'മൗനരാഗ'ത്തിലെ പാറുക്കുട്ടിയായാണ് സോനയിപ്പോള്‍ മലയാളികളുടെ സ്വീകരണമുറിയിലെത്തുന്നത്. എന്നാല്‍ ഇനി എത്ര പരമ്പരകളില്‍ എത്തിയാലും സോന ഞങ്ങളുടെ തംബുരുവാണെന്നാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ പറയാറുള്ളത്.

ഡബ്‌സ്‍മാഷിലൂടെയും ടിക് ടോക്കിലൂടെയും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന സോന കഴിഞ്ഞ ദിവസം പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീലാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മണിച്ചിത്രത്താഴിലെ ഒരു പ്രശസ്ത രംഗമാണ് സോന സബ്‍സ്‍മാഷ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്‍റെയും ശോഭനയുടെയും ഡയലോഗുകള്‍ കൃത്യമായ ചുണ്ടനക്കത്തോടെയാണ് സോന ആവിഷ്‍കരിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് മനോഹരമായ റീല്‍ വീഡിയോയ്ക്ക് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. 

തിരുവനന്തപുരം കോവളം സ്വദേശിയായ സോന, കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയാണ് അഭിനയലോകത്തേക്ക് എത്തുന്നത്. പരമ്പരയില്‍ ആശാ ശരത്ത് ചെയ്യുന്ന കഥാപാത്രത്തിന്‍റെ കൊച്ചുമകളായാണ് സോന അഭിനയിച്ചത്. 

വീഡിയോ കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona