Asianet News MalayalamAsianet News Malayalam

അര്‍ച്ചനയ്ക്കുവേണ്ടി ഉറച്ച തീരുമാനങ്ങളുമായി സ്വാമി; വാനമ്പാടി റിവ്യൂ

മാനസികരോഗത്തിന് ചികിത്സയിലിരിക്കുന്ന അര്‍ച്ചനയുടെ പക്കലേക്ക് കുട്ടികളെ അയച്ചതിനുശേഷം എല്ലാവര്‍ക്കുമുണ്ട് അങ്കലാപ്പ്.
 

vanambadi review
Author
Thiruvananthapuram, First Published Dec 6, 2019, 11:03 PM IST

ആദ്യമായി വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ എല്ലാ പ്രശ്നങ്ങളുമുള്ള തംബുരുവിനെ അനുമോള്‍ സമാധാനിപ്പിക്കുന്നതും സമാധാനിപ്പിക്കാനായി അനു പറഞ്ഞ കഥകേട്ട് മഹി കണ്ണീരണിയുന്നതുമാണ് വാനമ്പാടിയുടെ അവസാന എപ്പിസോഡില്‍ കണ്ടത്. തംബുരുവിനെ ആശ്രമത്തില്‍ എത്തിച്ചത് അര്‍ച്ചനയുടെ രോഗം മാറ്റാനാണെന്ന് സ്വാമി പറയുമ്പോഴും എത്തരത്തിലാണ് തംബുരു തിരികെ ശ്രീമംഗലത്ത് എത്തുക എന്നതാണ് കാഴ്ച്ചക്കാരുടെ ആകാംക്ഷയെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

ആശ്രമത്തില്‍നിന്ന് തംബുരു മഹിയുടെ ഫോണ്‍ വാങ്ങി മോഹനെയും പത്മിനിയേയും വിളിക്കുന്ന രംഗങ്ങള്‍ വികാരനിര്‍ഭരമായിരുന്നു. തംബുരുവിന്റെ വിഷമം കണ്ട് അനുമോളും ആകെ വിഷമത്തിലാകുന്ന തരത്തിലാണ് കഥാ മുന്നോട്ടുപോകുന്നത്. ഈ വിഷമം പറയാനായി ഗുരുസ്വാമിയുടെ അടുത്തെത്തുന്ന അനുമോള്‍ മഹിയുടെയും പത്മിനിയുടെയും സംസാരം കേട്ടതിനെപ്പറ്റിയും സ്വാമിയോട് ചോദിക്കുന്നു. അനുമോളോട് സത്യം സമ്മതിക്കുകയാണ് സ്വാമി അപ്പോള്‍. അതുകേട്ട് അനുമോള്‍ വീണ്ടും കരയുന്നു. മോഹന്‍ ഇതെങ്ങനെ ഉള്‍ക്കൊള്ളും എന്നതാണ് അനുമോളുടെ പ്രശ്നമെന്ന് മനസിലാക്കി സ്വാമി പറയുന്നത്, സത്യങ്ങളെല്ലാം മോഹന് അറിയാമെന്നും അയാള്‍ അതെല്ലാം മനസ്സിലടക്കിയാണ് ജീവിക്കുന്നതെന്നുമാണ്. തംബുരുമോള്‍ ഒന്നുമറിയരുത് എന്നുപറഞ്ഞ് സ്വാമി അനുമോളെ തിരികെ വിടുകയാണ്.

അതേസമയം മോഹന്‍ സത്യങ്ങളറിഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്ന ചര്‍ച്ചയിലാണ് ചന്ദ്രന്‍ വല്ല്യച്ചനും നിര്‍മ്മല വല്ല്യമ്മയും. കല്ല്യാണി എന്ന പേരില്‍ ശ്രീമംഗത്ത് വേലക്കാരിയായി നില്‍ക്കുന്ന ഭദ്ര സത്യങ്ങളെല്ലാം മോഹനോട് പറയുമോ എന്നതാണ് വല്ല്യച്ഛന്റേയും വല്ല്യമ്മയുടേയും പ്രശ്നം. അനുമോള്‍ വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ പ്രശ്നങ്ങളും നിര്‍മ്മലയെ അലട്ടുന്നുണ്ട്. മോഹന്‍സാര്‍ ഇന്നുതന്നെ നമ്മളെ കൂട്ടാന്‍ വരുന്നുണ്ടെന്ന് അനുമോള്‍ പറയുന്നത് തംബുരുവിന് ആശ്വാസം പകരുന്നുണ്ട്.

മോഹന്‍ ആശ്രമത്തിലേക്ക് പോകാനൊരുങ്ങുമ്പോള്‍ പത്മിനി ഓടിച്ചെന്ന് പ്രശ്നമുണ്ടാക്കുന്നു. തന്റെ മകള്‍ക്ക് ആശ്രമത്തില്‍വച്ച് എന്തോ പ്രശ്നമുണ്ടായെന്നും അതുകൊണ്ടാണ് മോഹന്‍ അങ്ങോട്ട് പോകുന്നതെന്നുമാണ് പത്മിനി കരുതുന്നത്. മോഹന്‍ ഫോണ്‍ വിളിച്ച് മഹിയോട് കുട്ടികള്‍ക്കൊന്ന് കൊടുക്കാന്‍ പറയുമ്പോള്‍ അത് സാധിക്കാത്തതിനാല്‍ പത്മിനി വിഷമിക്കുകയാണ്. മാനസികരോഗത്തിന് ചികിത്സയിലിരിക്കുന്ന അര്‍ച്ചനയുടെ പക്കലേക്ക് കുട്ടികളെ അയച്ചതിനുശേഷം എല്ലാവര്‍ക്കുമുണ്ട് അങ്കലാപ്പ്. കുട്ടിയെ തിരികെ കിട്ടുമോയെന്നും കുട്ടികളെ അര്‍ച്ചന ഉപദ്രവിക്കുമോയെന്നുമൊക്കെയാണ് എല്ലാവരുടെയും പേടി. 

പത്മിനിയോട് 'മഹിയുടെ മകളല്ലേ, തംബുരു' എന്ന് മോഹന്‍ ചോദിക്കുന്നത് അവസാനം എത്തിയ പ്രൊമോയില്‍ വന്നപ്പോള്‍ പരമ്പരയുടെ കഥാഗതി മാറി എന്നുകരുതിയെങ്കിലും, എപ്പോഴുമുള്ളതുപോലെ പത്മിനിയെ ഭയാശങ്കയിലാക്കാനായി മോഹന്‍ ചോദിച്ച ചോദ്യമായിരുന്നു അത്.

തംബുരുവിനെ അര്‍ച്ചന അക്രമിച്ചേക്കാം എന്നാണ് പത്മിനിയുടെ സക്കറിയാ ഡോക്ടറും സ്വാമിയും സൂചിപ്പിക്കുന്നത്. അതിനുമുന്നോടിയായി മഹിയുടെ മകള്‍ ഐശ്വര്യയ്ക്ക് സംഭവിച്ച അപകടം വീണ്ടും അര്‍ച്ചനയ്ക്കായി പുന:സൃഷ്ടിക്കാനാണ് സ്വാമിയുടെ തീരുമാനം. അതിലൂടെ അര്‍ച്ചനയെ വീണ്ടും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

അര്‍ച്ചന കുട്ടികളെ ഉപദ്രവിക്കുമോ, അതിന് മുന്നേതന്നെ മോഹന്‍ കുട്ടികളെ തിരികെ കൊണ്ടുപോകുമോ, അപകടം വീണ്ടും പുന:സൃഷ്ടിച്ച് അര്‍ച്ചനയെ രക്ഷിക്കാനുള്ള സ്വാമിയുടെ പദ്ധതി വിജയിക്കുമോ. വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.

Follow Us:
Download App:
  • android
  • ios