മലയാളത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള പരമ്പരയാണ് വാനമ്പാടി. കുടുബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ വാനമ്പാടിയിലെ അഭിനേതാക്കളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പരമ്പരയിലെ പത്മിനിയും മോഹനും അനുമോളും തംബുരുവുമെല്ലാം സ്വന്തം വീട്ടിലെ അംഗങ്ങളായാണ് ആരാധകര്‍ കാണുന്നത്. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല വാനമ്പാടിയുള്ളത്, തെലുങ്കില്‍ കുയിലമ്മ എന്ന പേരിലും തമിഴില്‍ മൗനരാഗം എന്ന പേരിലും പരമ്പരയുണ്ട്.

മലയാളത്തില്‍ പത്മിനിയുടെ പൂര്‍വ്വകാമുകനും തംബുരുവിന്റെ യഥാര്‍ത്ഥ അച്ഛനുമായ മഹിയുടെ ഭാര്യയായ അര്‍ച്ചന എന്ന കഥാപാത്രത്തെ പരമ്പര ഇഷ്ടപ്പെടുന്ന ആരുംതന്നെ മറന്നുകാണില്ല. ഗുരുവായൂര്‍ സ്വദേശിയായ അനുശ്രീ ചെമ്പകശ്ശേരിയാണ് പരമ്പരയില്‍ അര്‍ച്ചനയായെത്തിയത്. മാനസികനില തെറ്റിയ കഥാപാത്രമായ അര്‍ച്ചന, ഒരു ആക്‌സിഡന്റോടെ ശരിയാകുകയും. ശേഷം മഹിയോടൊപ്പം അര്‍ച്ചനയും വിദേശത്തേക്ക് പോവുകയുമായിരുന്നു. വാനമ്പാടിയിലെ വില്ലത്തിയായ പത്മിനിയെ കുഴപ്പിക്കുന്ന കഥാപാത്രമായാണ് അനുശ്രി പരമ്പരയിലെത്തിയത്.

എന്നാലിപ്പോള്‍ വിജയ് ടി.വിയിലെ തമിഴ് വാനമ്പാടിയില്‍ പത്മിനിയായെത്തുന്നത് അനുശ്രിയാണ്. മലയാളത്തിലെ പത്മിനി തമിഴില്‍ കാദംബരിയാണ്. മൗനരാഗത്തിലെ പ്രധാനകഥാപാത്രം പിന്മാറിയതിനാലായിരുന്നു അനുശ്രി കാദംബരിയെന്ന റോളിലേക്ക് എത്തിപ്പെട്ടത്. ആദ്യമൊന്നും തമിഴ് അറിയില്ലായിരുന്നുവെന്ന് താരംതന്നെ പറഞ്ഞിട്ടുണ്ട്. 

ഇവിടെ മഹിയും അര്‍ച്ചനയുമായെത്തിയ അനുശ്രിയും രാജീവ് പരമേശ്വരനുമാണ് ഇപ്പോള്‍ മൗനരാഗത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബേബി കൃതികയും ബേബി ഷെറിനുമാണ് അനുമോളും തംബുരുവുമായെത്തുന്നത്. കഴിഞ്ഞ ദിവസം ബേബി കൃതിക പങ്കുവച്ച ചിത്രത്തില്‍ അനുശ്രിയേയും രാജീവിനേയും കാണാം.