'വാനമ്പാടി'യിലെ മോഹനും പത്മിനിയും അനുമോളുമൊന്നിച്ചുള്ള സെല്‍ഫി പത്മിനിയായി പരമ്പരയിലെത്തുന്ന സുചിത്രാനായരാണ് പങ്കുവച്ചിരിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ 'വാനമ്പാടി' മലയാളികളുടെ മികച്ച പ്രതികരണവുമായി മുന്നോട്ടുള്ള പ്രയാണത്തിലാണ്. പരമ്പരപോലെതന്നെ പരമ്പരയിലെ നടീനടന്മാരും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. കഴിഞ്ഞദിവസം പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തി പത്മിനി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ അറ്റെടുത്തിരിക്കുന്നത്. 'വാനമ്പാടി'യിലെ മോഹനും പത്മിനിയും അനുമോളുമൊന്നിച്ചുള്ള സെല്‍ഫി പത്മിനിയായി പരമ്പരയിലെത്തുന്ന സുചിത്രാനായരാണ് പങ്കുവച്ചിരിക്കുന്നത്.

View post on Instagram

പരമ്പരയില്‍ മോഹനും പത്മിനിയും ഭാര്യാഭര്‍ത്താക്കന്മാരാണെങ്കിലും ശത്രുക്കളാണ്. മോഹന്റെ കാമുകിയും അനുമോളുടെ അമ്മയുമായ നന്ദിനിയെ വണ്ടിയിടിപ്പിച്ച് കൊന്നതടക്കം വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന താരമാണ് പത്മിനി. എന്നാല്‍ അമ്മയും അച്ഛനും മോളുമടങ്ങുന്ന സെല്‍ഫി പങ്കുവച്ചതോടെ ആരാധകര്‍ ചോദിക്കുന്നത് എല്ലാ പ്രശ്‌നങ്ങളും മാറ്റിവച്ച് ശ്രീമംഗലം ഒന്നായോ എന്നാണ്. ആഹാ ഫോട്ടോയിലെത്ര സന്തുഷ്ട കുടുംബമെന്നും, വാനമ്പാടിയുടെ മറ്റ് വിശേഷങ്ങള്‍ ചോദിച്ചും ആരാധകര്‍ ഫോട്ടോയെ ഏറ്റെടുത്തുകഴിഞ്ഞു. ശ്രീമംഗലത്തെ പ്രശ്‌നങ്ങളെല്ലാം മാറി പരമ്പരയിലും നിങ്ങളെ ഇങ്ങനെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കമന്റുണ്ട്.