വാതില്‍പ്പഴുതിലൂടെന്മുന്നില്‍ കുങ്കുമം വാരി വിതറും എന്ന പാട്ടിനും, നീ അങ്ക കൊഞ്ചം പാത്ത് എന്ന തമിഴ് വരികള്‍ക്കുമാണ് സുചിത്ര ഡാന്‍സുമായെത്തിയിരിക്കുന്നത്. വീഡിയോ കാണാം.

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയ പരമ്പരയായ വാനമ്പാടിയിലെ പപ്പിയെ, പദ്മിനി എന്ന വില്ലത്തിയെ അറിയാത്ത സീരിയല്‍ കാഴ്ചക്കാരുണ്ടാവില്ല. തംബുരുവിന്റെ അമ്മയും മോഹന്‍ കുമാറിന്റെ ഭാര്യയും ആയി എത്തുന്ന സുചിത്ര സോഷ്യല്‍ മീഡിയയിലും സജീവമാണ്. നൃത്തലോകത്ത് വളരെ തല്പര്യമുള്ള സുചിത്ര വാനമ്പാടി പരമ്പരയ്ക്കുശേഷം തന്റെ നൃത്തവുമായി മുന്നോട്ട് പോകും എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതുപോലെതന്നെ ടിക് ടോക്ക് വീഡിയോകളിലും സുചിത്രയുടെ ഡാന്‍സ് പ്രേക്ഷകര്‍ കാണാറുണ്ട്. ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ ടിക് ടോക് വീഡിയോ താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്.

വാതില്‍പ്പഴുതിലൂടെന്മുന്നില്‍ കുങ്കുമം വാരി വിതറും... എന്ന പാട്ടിനും, നീ അങ്ക കൊഞ്ചം.. എന്ന തമിഴ് വരികള്‍ക്കുമാണ് സുചിത്ര ഡാന്‍സുമായെത്തിയിരിക്കുന്നത്. ഒരുപാടുപേരാണ് താരത്തിന്റെ ഡാന്‍സിന് പ്രതികരണവുമായി എത്തുന്നത്. പരമ്പരയില്‍ കാണാത്തതിന്റെ പരിഭവമാണ് മിക്ക ആളുകളും സുചിത്രയോട് ചോദിക്കുന്നത്. ഇനിയെപ്പേള്‍ പരമ്പര പുനരാരംഭിക്കുമെന്നും എല്ലാവരും ചോദിക്കുന്നുണ്ട്. ശാലു മേനോനും വീഡിയോയ്ക്ക് കമന്‍റ് ചെയ്തിട്ടുണ്ട് നല്‍കിയിട്ടുണ്ട്.

View post on Instagram

ആറാം വയസു മുതല്‍ സുചിത്ര അഭിനയരംഗത്തുണ്ട്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൃഷ്ണകൃപാ സാഗരത്തിലെ ദുര്‍ഗ്ഗയായി. ശേഷം മിനി സ്‌ക്രീനില്‍ സജീവമായിരുന്നു താരം. എന്നാല്‍ വാനമ്പാടി അവസാനിക്കുന്നതോടെ സീരിയല്‍ രംഗത്തുനി്ന്ന് മാറനില്‍ക്കാനാണ് തീരുമാനമെന്ന് സുചിത്ര വ്യക്തമാക്കിയിരുന്നു. തന്റെ ഇഷ്ടമായ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് ഇതെന്നും താരം പറഞ്ഞു. എന്നാല്‍ സിനിമയില്‍ നല്ല വേഷം വന്നാല്‍ അഭിനയിക്കുമെന്നും സുചിത്ര വ്യക്തമാക്കിയിരുന്നു.

View post on Instagram