ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് വാനമ്പാടി. റേറ്റിങ്ങിൽ തകർക്കാനാവാത്ത സാന്നിധ്യമായി ഇന്നും പരമ്പര മുന്നേറുകയാണ്. പരമ്പരയോടുള്ള ഇഷ്ടം  അതിലെ കഥാപാത്രങ്ങളോടും അത് അവതരിപ്പിക്കുന്ന താരങ്ങളോടും പ്രേക്ഷകർക്കുണ്ട്. അത് അവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വ്യക്തവുമാണ്.

വാനമ്പാടിയിലെ മോഹനും പദ്മിനിയും രുക്കുവും കല്യാണിയും ചന്ദ്രനും ചന്ദ്രന്റെ സ്വന്തം നിർമലയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടക്കാരാണ്. അതിൽ നിർമലേടത്തിയോടുള്ള ഇഷ്ടം പലപ്പോഴും പ്രകടമായിരുന്നു. കഥാപാത്രത്തെ അവതരപ്പിക്കുന്ന ഉമാ നായർ ഇടയ്ക്ക് മാറിനിന്നപ്പോഴും വലിയ ചോദ്യങ്ങളായിരുന്നു ആരാധകർ ഉയർത്തിയത്. 

വാനമ്പാടിയിലെ നിർമ്മലേടത്തി അല്ലാതെ പൂക്കാലം വരവായി എന്ന പരമ്പരയിൽ തനി വില്ലത്തി വേഷത്തിലും ഉമ നായർ ഇപ്പോൾ തിളങ്ങുകയാണ്.  തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ താരം സമയം ചെലവഴിക്കാറുണ്ട്. ഇപ്പോഴിതാ കിടിലൻ ലുക്കിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉമ നായർ. നോക്കേണ്ടുണ്ണീ ഇത് ഞാനല്ല എന്നെരു കുറിപ്പുമായാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

നോക്കേണ്ട ഉണ്ണി ഇത് ഞാൻ അല്ല💥 😜... . . . 1/3

A post shared by mumanair@gmail.com (@umanair_actress.official) on Jul 14, 2020 at 10:17am PDT