മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയ കഥാപാത്രങ്ങളും ഒട്ടേറെ പ്രിയപ്പെട്ട നിമിഷങ്ങളും സമ്മാനിച്ച് അവസാനിച്ച പരമ്പരയാണ് 'വാനമ്പാടി'. പരമ്പരയിലൂടെ  പ്രേക്ഷകരുടെ പ്രിയങ്കരരായ 'മോഹനും' 'അനുമോളും' 'തംബുരു'വുമെല്ലാം കഴിഞ്ഞ ദിവസം മറ്റൊരു പരമ്പരയായ മൗനരാഗത്തിൽ അതിഥികളായി എത്തിയത് പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. മൗനരാഗത്തിലെ കഥാപാത്രമായ 'കല്ല്യാണി'യുടെ പിറന്നാളിന് 'കിരണ്‍' നല്‍കുന്ന സര്‍പ്രൈസായാണ് മോഹനും അനുമോളും പരമ്പരയിലെത്തിയത്. 'നീയെന്‍ സര്‍ഗ സൗന്ദര്യമേ' എന്ന ഗാനം ആലപിക്കുന്ന 'മോഹനെ'യും 'അനുമോളെ'യുമാണ് മൗനരാഗത്തിൽ കണ്ടത്.

താരങ്ങളുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവെക്കുന്ന വ്യക്തിപരമായ വിശേഷങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'തംബുരു മോളാ'ണ്  പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'തംബുരു'വിനെ അവതരിപ്പിച്ച സോന ജെലീന സ്വന്തം സഹോദരനൊപ്പമുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്.

സഹോദരൻ ജെലിൻ ജെപിയോടൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഏട്ടന്‍റെ ചിങ്കാരി' എന്നാണ് സോന കുറിച്ചിരിക്കുന്നത്. കോവളം സ്വദേശികളായ പ്രസന്ന - സുകു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സോന. നാലര വയസ് മുതല്‍ അഭിനയരംഗത്തുണ്ട് സോന.

 
 
 
 
 
 
 
 
 
 
 
 
 

#sonajelina #jelinjp #yettandechingari

A post shared by SonaJelina.official (@jelinasonaofficial) on Oct 26, 2020 at 12:48am PDT