ആവേശകരമായ മുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് മുന്നോട്ട് പോകുന്നത്. സുമിത്രയുമായി സിദ്ധാർത്ഥ് അടുക്കുമ്പോൾ എങ്ങനെയാണ് ഇത്രപെട്ടന്ന് വേദികയ്ക്ക് പുത്തൻ തന്ത്രങ്ങളുമായി എത്താൻ സാധിക്കുന്നത്. വേദികയുടെ പുത്തൻ തന്ത്രങ്ങൾ സത്യമാണോ നുണയാണോ.

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞ് മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku Serial). സുമിത്ര (Sumithra) എന്ന വീട്ടമ്മയുടെ അസാധാരണമായ ജീവിതമാണ് നാടകീയമായി പരമ്പര പറയുന്നത്. സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് (Sidharth) സുമിത്രയെ ഉപേക്ഷിക്കുകയും മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ സിദ്ധാര്‍ത്ഥ് വളരെയധികം ഖേദിക്കേണ്ടിയും വരുന്നുണ്ട്. അതുകൊണ്ടാണ് ഒരു പ്രശ്‌നത്തിന്റെ ഭാഗമായി വിവാഹം കഴിച്ച വേദികയെ (Vedika) സിദ്ധാര്‍ത്ഥ് അവളുടെ വീട്ടിലേക്ക് പറഞ്ഞയക്കുന്നത്. 


സിദ്ധാര്‍ത്ഥ് തന്നെ തിരികെ വിളിക്കില്ല എന്നറിഞ്ഞ വേദിക, തിരികെയെത്താനുള്ള പുത്തന്‍ വഴികള്‍ തേടുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലൂടെയാണ് വേദിക ഗര്‍ഭിണിയാണെന്ന കാര്യം എല്ലാവരും അറിയുന്നത്. എന്നാല്‍ ഒരു അനക്കവും ഇല്ലാതെ പെട്ടെന്ന് ഒരു ഗര്‍ഭം എങ്ങനെ വന്നെന്നാണ് മിക്കവരും അതിശയിച്ചത്. വേദികയെ ശരിക്ക് മനസ്സിലാക്കിയ സിദ്ധാര്‍ത്ഥ് തന്റെ മുന്‍ഭാര്യ സുമിത്രയുമായി വീണ്ടും അടുക്കുന്നതിനിടെയായിരുന്നു വേദിക ഗര്‍ഭിണിയാണെന്ന് സിദ്ധാര്‍ത്ഥിന്റെ അമ്മയും സഹോദരിയും പറയുന്നത്.


കൂടാതെ ഗര്‍ഭിണിയായ പെണ്ണിനെ വേദനിപ്പിക്കരുതെന്നും പറയുന്നു. അവളെ കൂട്ടിക്കൊണ്ട് വരണമെന്നും ഇരുവരും സിദ്ധാര്‍ത്ഥിനോട് പറഞ്ഞിരുന്നു. അതുപ്രകാരം സിദ്ധാര്‍ത്ഥ് വേദികയെ കൂടിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലുമാണ്. അങ്ങനെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് പരമ്പര തുടരുന്നത്.


എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ വന്നിരിക്കുന്നത്. എല്ലാവരും സംശയിച്ചതുപോലെ വേദികയുടെ ഗര്‍ഭം ഒരു കളി തന്നെയാണ്. സിദ്ധാര്‍ത്ഥിനെ താന്‍ വരയ്ക്കുന്ന വരയില്‍ നിര്‍ത്താനായി വേദിക കെട്ടിച്ചമച്ച കഥയാണ് ഇപ്പോള്‍ പരമ്പരയില്‍ നടക്കുന്നത്. ഏറ്റവും അടുത്ത ദിവസംതന്നെ സത്യങ്ങളെല്ലാംതന്നെ എല്ലാവരും അറിയുമെന്നത് ഉറപ്പായിട്ടുണ്ട്. 

പുതിയ പ്രൊമോ കാണാം

YouTube video player