ബിഗ് ബോസ് സീസൺ രണ്ടിലെ ഏറെ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളിലൊരാളാണ് വീണ നായർ.  ഷോയിൽ ഏറെ രസകരമായ മത്സരം കാഴ്ചവച്ച താരം നിരവധി ആരാധകരെയും നേടിയെടുത്തിരുന്നു. ബിഗ് ബോസില്‍ എത്തുംമുന്‍പുതന്നെ വീണയ്ക്ക് പരിചയമുണ്ടായിരുന്ന ആളായിരുന്നു പ്രദീപ്. ഷോയ്ക്ക് ശേഷം കൊവിഡ് ലോക്ക് ഡൌൺ ആയിരുന്നതിനാൽ ബിഗ് ബോസ് സുഹൃത്തുക്കള്‍ അപൂര്‍വ്വമായേ പരസ്പരം കണ്ടിരുന്നുള്ളൂ. എന്നാല്‍ ലോക്ക് ഡൌൺ അവസാനിച്ചതിനു ശേഷം ഇവരുടെ ഓരോ കണ്ടുമുട്ടൽ വിശേഷങ്ങളും ആരാധകരില്‍ കൗതുകമുണര്‍ത്തിയിരുന്നു. എന്നാൽ ദുബായിലായിരുന്ന വീണ ഈ കണ്ടുമുട്ടലുകളും മിസ് ചെയ്തിരുന്നു. 

ഇപ്പോഴിതാ ഗൾഫിൽ നിന്നെത്തി ഓരോരുത്തരെയായി കാണുകയാണ് വീണ. എലീനയും വീണയും പ്രദീപിന്റെ വീട്ടിലെത്തിയ വിശേഷങ്ങളാണ് ഇപ്പോൾ വീണ പങ്കുവച്ചിരിക്കുന്നത്. താൻ ഏഴ് ദിവസം ക്വാറന്റീനിൽ ഇരുന്ന ശേഷം നടത്തിയ കൊവിഡ് ടെസ്റ്റ് നെഗറ്റീവായെന്നും വീണ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.

കുറിപ്പിങ്ങനെ..

അങ്ങനെ tom ന്റെ അടുത്തെത്തി....... haha🤣 ...7 ദിവസത്തെ ക്വാററ്റൈൻ കഴിഞ്ഞു, ടെസ്റ്റ്‌ റിസൾട്ട്‌ വന്നു. റിസൾട്ട്‌ നെഗറ്റീവ്... thank god.അപ്പം തന്നെ വിചാരിച്ചു അളിയനെയും അളിയന്ടെ പെങ്കൊച്ചിനെയും കാണാൻ പോകാമെന്നു... അങ്ങനെ ബിഗ്‌ബോസിന്‌ ശേഷം, മാസങ്ങൾക്കു ശേഷം ഏറ്റവും കൂടുതൽ ഞാൻ വഴക്കടിക്കുന്ന, ഏറ്റവും സ്നേഹിക്കുന്ന പ്രദീപിന്റെ അടുത്തെത്തി... 

എന്റെ ബിഗ്‌ബോസ് കുടുംബത്തിലെ എന്റെ ഒരളിയൻ.... 10 വർഷത്തെ സൗഹൃദം. ഇനി ഒരു sideennu ഓരോരുത്തരെ കണ്ടു തുടങ്ങണം.... 😍🥰🤩ഈ ഫോട്ടോയിൽ ഏറ്റവും അധികം miss ചെയുന്നത് @arya.badai @fukru_motopsychoz @pashanamshajioff @sureshkrishnan.k24, പിന്നെ ഞങ്ങടെ സ്വന്തം അമ്മച്ചിയേയും. and miss u my all ബിഗ്‌ബോസ് team...

 
 
 
 
 
 
 
 
 
 
 
 
 

Jerry അങ്ങനെ tom ന്റെ അടുത്തെത്തി....... haha🤣 7 ദിവസത്തെ ക്വാററ്റൈൻ കഴിഞ്ഞു, ടെസ്റ്റ്‌ റിസൾട്ട്‌ വന്നു. റിസൾട്ട്‌ നെഗറ്റീവ്... thank god.അപ്പം തന്നെ വിചാരിച്ചു അളിയനെയും അളിയന്ടെ പെങ്കൊച്ചിനെയും കാണാൻ പോകാമെന്നു... അങ്ങനെ ബിഗ്‌ബോസിന്‌ ശേഷം, മാസങ്ങൾക്കു ശേഷം ഏറ്റവും കൂടുതൽ ഞാൻ വഴക്കടിക്കുന്ന, ഏറ്റവും സ്നേഹിക്കുന്ന പ്രദീപിന്റെ അടുത്തെത്തി... എന്റെ ബിഗ്‌ബോസ് കുടുംബത്തിലെ എന്റെ ഒരളിയൻ.... 10 വർഷത്തെ സൗഹൃദം. ഇനി ഒരു sideennu ഓരോരുത്തരെ കണ്ടു തുടങ്ങണം.... 😍🥰🤩ഈ ഫോട്ടോയിൽ ഏറ്റവും അധികം miss ചെയുന്നത് @arya.badai @fukru_motopsychoz @pashanamshajioff @sureshkrishnan.k24, പിന്നെ ഞങ്ങടെ സ്വന്തം അമ്മച്ചിയേയും. and miss u my all ബിഗ്‌ബോസ് team... #bigbossmalayalamseason2 #veenanair #filimbeats #varietymedia #familytime #bigbossfamily #indiancinemagallery #mollywood

A post shared by veena nair (@veenanair143) on Sep 29, 2020 at 9:37pm PDT