ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലുടെ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് വീണാ നായര്‍. മത്സരാര്‍ത്ഥിയെന്ന നിലയില്‍ ബിഗ്‌ബോസില്‍ മികച്ച പ്രകടനമാണ് വീണ കാഴ്ചവെച്ചത്. ബിഗ്ബോസ് സീസണ്‍ രണ്ടിനുശേഷം വീണയെപോലെതന്നെ വീട്ടുകാരേയും പ്രേക്ഷകര്‍ക്ക് അടുത്തറിയാം. രണ്ടാം സീസണ്‍ ബിഗ് ബോസിലെത്തിയ വീണ വലിയൊരു ആരാധകക്കൂട്ടത്തെയും സ്വന്തമാക്കിയാണ് പുറത്തിറങ്ങിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ വൈറലാക്കാറുമുണ്ട്. ഇപ്പോളിതാ കെ.പി.എസ്.സി ലളിതയെക്കുറിച്ചുള്ള മനോഹരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വീണ.

ഇത്രനാള്‍ അഭിനയമേഖലയില്‍ ഉണ്ടായിട്ട് കിട്ടിയ രണ്ട് ആത്മാര്‍ത്ഥ സ്‌നേഹത്തെപ്പറ്റിയാണ് വീണ പറയുന്നത്. ഒന്ന് കണ്ടില്ലെങ്കില്‍ അപ്പോഴേക്കും വിളിക്കുന്ന രണ്ടാളുകളാണ് ലളിതമ്മയും, മഞ്ജു പിള്ളയുമെന്നാണ് വീണ കുറിപ്പില്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസവും ലളിതാമ്മ വിളിച്ചിരുന്നെന്നും, നമ്മളെ സ്‌നേഹിക്കുന്നവരെ വേണം നമ്മള്‍ സ്‌നേഹിക്കാനെന്നും, നമ്മെ മനസ്സിലാക്കുന്ന, സ്‌നേഹിക്കുന്ന  ആളുകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും അതാണ് സന്തോഷമെന്നുമാണ് വീണ ആരാധകരോടായി പറയുന്നത്. തട്ടീം മുട്ടീം പരമ്പരയിലാണ് കെ.പി.എസ്.സി ലളിതയും, മഞ്ജു പിള്ളയും, വീണയും ഒന്നിക്കുന്നത്. പരമ്പരയിലെ ലളിതാമ്മയുടെ പേരായ മായാവതിയമ്മ എന്നുപറഞ്ഞാണ് വീണ കുറിപ്പ് തുടങ്ങുന്നതും.

കുറിപ്പിങ്ങനെ

'എന്റെ മായാവതി അമ്മ... ലളിതാമ്മ, അങ്ങോട്ട് വിളിച്ചില്ലേലും ഇങ്ങോട്ടു വിളിച്ചു എവിടെയാടി നീ എന്നാ ഇങ്ങോട്ടു വരുന്നേ. നിന്നെ കാണാന്‍ കൊതിയാവുന്നു എന്ന് പറഞ്ഞു വിളിക്കുന്ന ഒരാളെ ഉള്ളു, അത് ലളിതാമ്മ ആണ്. ഇത്ര നാള്‍ ഈ അഭിനയമേഖലയില്‍ നിന്നിട്ട് എന്നെ ഇങ്ങോട്ടു വിളിച്ചു കരുതലോടെ കാര്യങ്ങള്‍ ചോദിക്കുന്നത് അമ്മയും ഒപ്പം മഞ്ജുചേച്ചിയുമാണ്.... പതിവുപോലെ കഴിഞ്ഞ ദിവസവും വന്നു കാള്‍.. എവിടാ നീ എന്ന് ചോദിച്ചു.....നമ്മളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ വളരെ വളരെ കുറച്ചു ആള്‍കാര്‍ മതി... നമ്മള്‍ സ്‌നേഹിക്കുന്നവരെ അല്ല, നമ്മളെ സ്‌നേഹിക്കുന്നവരെ വേണം സ്‌നേഹിക്കാന്‍.'

 
 
 
 
 
 
 
 
 
 
 
 
 

എന്റെ മായാവതിഅമ്മ... ലളിതാമ്മ, അങ്ങോട്ട്‌ വിളിച്ചില്ലേലും ഇങ്ങോട്ടു വിളിച്ചു എവിടെയാടി നീ എന്നാ ഇങ്ങോട്ടു വരുന്നേ. നിന്നെ കാണാൻ കൊതിയാവുന്നു എന്ന് പറഞ്ഞു വിളിക്കുന്ന ഒരാളെ ഉള്ളു, അത് ലളിതാമ്മ ആണ്. ഇത്ര നാൾ ഈ അഭിനയമേഖലയിൽ നിന്നിട്ട് എന്നെ ഇങ്ങോട്ടു വിളിച്ചു കരുതലോടെ കാര്യങ്ങൾ ചോദിക്കുന്നത് അമ്മയും ഒപ്പം മഞ്ജുചേച്ചിയുമാണ്.... പതിവുപോലെ കഴിഞ്ഞ ദിവസവും വന്നു കാൾ.. എവിടാ നീ എന്ന് ചോദിച്ചു.....നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കാൻ വളരെ വളരെ കുറച്ചു ആൾകാർ മതി... നമ്മൾ സ്നേഹിക്കുന്നവരെ അല്ല, നമ്മളെ സ്നേഹിക്കുന്നവരെ വേണം സ്നേഹിക്കാൻ... @pillai_manju

A post shared by veena nair (@veenanair143) on Jul 9, 2020 at 4:15am PDT