‘ആമയും മുയലും’ എന്ന സിനിമയിൽ ഐറ്റം ഡാൻസറായും ഭാവ്ന എത്തിയിരുന്നു.

ലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കോമഡി എന്റര്‍ടെയിനര്‍ മൂവിയായിരുന്നു(comedy entertainer) വെട്ടം(vettam). ദിലീപ്(dileep) നായകനായിട്ടെത്തിയ സിനിമ പ്രിയദര്‍ശന്റെ(priyadarshan) സംവിധാനത്തില്‍ പിറന്നതാണ്. 17 കൊല്ലം മുമ്പിറങ്ങിയ സിനിമ ഇപ്പോഴും ടെലിവിഷനിലെത്തിയാൽ പലർക്കും കാണാനേറെ ഇഷ്ടമാണ്. ചിത്രത്തിൽ ദിലീപിനൊപ്പം നായികയായെത്തിയ ഭാവ്ന പാനിയെ(bhavna pani ) ആ‍ർക്കും പെട്ടെന്ന് മറക്കാനാകില്ല. ഇപ്പോഴിതാ താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്. 

വീണയെന്ന കഥാപാത്രത്തെയാണ് ഭാവ്ന ചിത്രത്തിൽ അവതരിപ്പിച്ചത്. ഭാവ്നയുടെ ആദ്യ മലയാള സിനിമയായിരുന്നു വെട്ടം. മോഡലും നർത്തകിയും കൂടിയാണ് ഈ താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഇപ്പോഴത്തെ ലുക്കും സിനിമയിലേത് പോലെ തന്നെ ഇന്നും നിലനിൽക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. യോഗ ചിത്രങ്ങളും ഭാവ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

കഥക്, ഒഡീസി നർത്തകി കൂടിയായ ഭാവ്ന ആമയും മുയലും എന്ന മലയാളം സിനിമയിൽ ഐറ്റം ഡാൻസറായും എത്തിയിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ ‘സ്പേസ് മോംമ്സ്’ എന്ന സിനിമയിലാണ് ഭാവ്ന ഒടുവിൽ അഭിനയിച്ചത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക് സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമകളിലാണ് ഭാവ്ന ഏറെയും തിളങ്ങിയത്.

View post on Instagram
View post on Instagram