മുംബൈ: കാറ് മാറി കയറാനൊരുങ്ങിയ ബോളിവുഡ് നടി കാജോളിന് തന്റെ സ്വന്തം കാർ കാണിച്ച് കൊടുത്ത് പാപ്പരാസികൾ. മുംബൈയിലെ ജുഹുവിലുള്ള റസ്റ്റോറന്റിൽ വിരുന്നിനെത്തിയതായിരുന്നു താരം. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെയായിരുന്നു താരത്തിന് അമളി പറ്റിയത്.

വിരുന്നിനെത്തിയവരോട് യാത്ര പറഞ്ഞിറങ്ങുന്നതിനിടെയായിരുന്നു താരം തന്റെ മുന്നിൽ കണ്ട കാറിൽ കയറാനൊരുങ്ങിയത്. ഇതിനിടെ കാറ് മാറിപ്പോയെന്നും മുന്നിലുള്ളതാണ് കാറെന്നും ഫോട്ടോഗ്രാഫര്‍മാർ കാജോളിന് കാണിച്ച് കൊടുക്കുകയായിരുന്നു. കാജോൾ കാറ് മാറി കയറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തനിക്ക് പറ്റിയ അമളി ഓർത്ത് ചിരിക്കുന്ന കാജോൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം. കാറിൽ കയറുന്നതിനിടെ ചുറ്റുംകൂടി നിന്നവരോട് താരം നന്ദി പറയുകയും ചെയ്യുന്നുണ്ട്.