വാനമ്പാടി പരമ്പരയിലെ നിര്‍മ്മല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉമാനായര്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. തനതായ അഭിനയ മികവുകൊണ്ടും, സ്വതസിദ്ധമായ അഭിനയശൈലികൊണ്ടുമാണ് ഉമാനായര്‍ പ്രേക്ഷകഹൃദയം കീഴടക്കുന്നത്. വാനമ്പാടിയിലെ നിര്‍മ്മല എന്ന കഥാപാത്രം മാത്രം മതി ഉമാനായരുടെ അഭിനയപാടവം മനസിലാക്കാന്‍. 

@umanair_actress

panam...... #asianet #zeetv #tiktokindia#tiktok_lovers

♬ original sound - sk film.sajinikrishn

നിര്‍മ്മല അമ്മയെ ശുശ്രൂഷിക്കാനായി പോയി എന്ന സമയത്ത്, ഒരുപാടുപേരാണ് നിര്‍മ്മലയെ പരമ്പരയില്‍നിന്നും ഒഴിവാക്കിയോ എന്ന അന്വേഷണവുമായെത്തിയെന്നത് താരത്തിന്റെ പ്രേക്ഷകപിന്തുണയെ കാണിക്കുന്നതായിരുന്നു. ഏതായാലും അധികം വൈകാതെതന്നെ താരം തിരികെയെത്തിയതും സോഷ്യല്‍മീഡിയായിലും മറ്റും വാര്‍ത്തയായിരുന്നു.

@umanair_actress

angane angu marakan pattumo #nellikkaa #kattankapii #vanampadi #zeetv #tiktokindiachallenge

♬ original sound - §ΛĶĦÏ

പരമ്പരയിലും സിനിമയിലും മാത്രമല്ല ടിക് ടോക്കിലും ആരാധകരുടെ നിര തന്നെയുണ്ട് ഉമാനയര്‍ക്ക്. ഷൂട്ടിംഗ് സെറ്റിലെ ഇടവേളകളിലും അല്ലാതെയും ഉമാനായര്‍ ടിക് ടോക്കില്‍ സജീവമാണ്. ടിക് ടോക്കില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരം, പ്രതി പൂവന്‍കേഴി എന്ന ചിത്രത്തിലെ മഞ്ജൂവാര്യരുടെ മാധുരി എന്ന കഥാപാത്രത്തിന്റെ പഞ്ച് ഡയലോഗ് പറഞ്ഞാണ് കയ്യടി വാങ്ങുന്നത്. 'എനിക്കവനിട്ട് അടി കൊടുക്കണം' എന്ന ഡയലോഗ് തിയ്യേറ്ററില്‍ നിറഞ്ഞ കയ്യടി വാങ്ങിയതുമുതല്‍, ടിക് ടോക്കില്‍ തരംഗമാണ്. 

ആ ഡയലോഗാണ് ഇപ്പോള്‍ താരം ചെയ്ത് ഉഷാറാക്കിയിരിക്കുന്നത്. നിമ്മിക്ക് സുഖമാണോ, സീരിയലിനേക്കാള്‍ ഗംഭീര അഭിനയമാണല്ലോ നിര്‍മ്മല, തുടങ്ങിയ കമന്റുകള്‍കൊണ്ട് കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ്. ആശംസകളും സുഖാനേഷ്വണങ്ങളും വേറെ.
 

@umanair_actress

palliyum pattakkarumilathe kodukuna kurubana#tiktokindiachallenge #vanampadi #kattankapii #tiktokkerala #asianet

♬ original sound - Saraf sabith