Asianet News MalayalamAsianet News Malayalam

'നിനക്ക് അവിടെ എന്താണ് കാര്യം: തൃഷയോട് ദേഷ്യപ്പെട്ട് വിജയിയുടെ അമ്മ ശോഭ, വാക്ക് തര്‍ക്കമായി'

പഴയ വിവാദത്തിലേക്ക് എണ്ണയൊഴിക്കുന്ന വെളിപ്പെടുത്തലുമായി നടനും സിനിമ വിമര്‍ശകനുമായ  ബെയിൽവാൻ രംഗനാഥൻ രംഗത്ത് എത്തിയിരിക്കുകയാണ്.

vijay mother Shoba Chandrasekhar scold trisha for sai baba temple visit said bayilvan ranganathan vvk
Author
First Published Aug 10, 2024, 11:11 AM IST | Last Updated Aug 10, 2024, 11:11 AM IST

ചെന്നൈ: എന്നും ഗോസിപ്പുകള്‍ അവസാനം ഇല്ലാത്ത സിനിമ രംഗമാണ് കോളിവുഡ്. അടുത്തിടെയാണ് നടി തൃഷയെയും ദളപതി വിജയിയെയും ചേര്‍ത്ത് ചില സംസാരങ്ങള്‍ ഉണ്ടായത്. എന്നാല്‍ ഇവയിലൊന്നും വലിയ കാര്യമില്ലെന്ന രീതിയിലാണ് പലപ്പോഴും ആദ്യത്തെ കത്തിയാളലിന് ശേഷം ഇത്തരം ഗോസിപ്പ് വാര്‍ത്തകളുടെ ഗതി. 

അത്തരത്തില്‍ അടുത്തിടെ കാട്ടുതീപോലെ പടര്‍ന്ന ഗോസിപ്പായിരുന്നു തൃഷയെയും ദളപതി വിജയിയെയും ചേര്‍ത്ത് വന്നത്. വിജയിക്ക് ജൂൺ 22 ന് 50 വയസ്സ് തികഞ്ഞ വേളയില്‍ അതിന് അടുത്ത ദിവസം തൃഷ സോഷ്യല്‍ മീഡിയയില്‍ വിജയിക്കൊപ്പം പിറന്നാള്‍ ആശംസ നേര്‍ന്ന് ഒരു സെല്‍ഫിയിട്ടതാണ് തുടക്കം. 

ചിത്രം വൈറലായെങ്കിലും അതിനൊപ്പം സോഷ്യൽ മീഡിയയിൽ പല പുതിയ കാര്യങ്ങളും ഉയര്‍ന്നുവന്നു. എക്‌സിലെ നിരവധി ആരാധകർ ഈ ഫോട്ടോ 'ഡീകോഡ്' ചെയ്യാൻ തുടങ്ങിയതോടെയാണ് 'വിജയിയും തൃഷയും തമ്മില്‍ അഫെയറാണ്' എന്ന തരത്തില്‍ വരെ ഗോസിപ്പ് പൊന്തി വന്നത്. 

പിന്നീട് വിജയ് കുറച്ചുകാലമായി ഭാര്യയുമായി അകന്നാണ് കഴിയുന്നത് എന്ന് അടക്കം വാര്‍ത്ത വന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇത് തണുത്തു. ഇപ്പോള്‍ ഗോട്ട് എന്ന വിജയി ചിത്രം വരുന്ന സെപ്തംബര്‍ 5ന് റിലീസിന് ഒരുങ്ങുകയാണ്. അതിനിടെയാണ് പഴയ വിവാദത്തിലേക്ക് എണ്ണയൊഴിക്കുന്ന വെളിപ്പെടുത്തലുമായി നടനും സിനിമ വിമര്‍ശകനുമായ  ബെയിൽവാൻ രംഗനാഥൻ രംഗത്ത് എത്തിയിരിക്കുകയാണ്.

പുതിയൊരു വീഡിയോയില്‍  ബെയിൽവാൻ രംഗനാഥൻ പറയുന്ന സംഭവം ഇങ്ങനെയാണ്. അടുത്തിടെ അമ്മയുടെ ആഗ്രഹം പോലെ ഒരു സായിബാബ ക്ഷേത്രം വിജയ് പണി കഴിപ്പിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഈ ക്ഷേത്രത്തില്‍  തൃഷ അടുത്തിടെ ദർശനം നടത്തി. ഇതേക്കുറിച്ച് കേട്ട വിജയിയുടെ അമ്മ ശോഭ, തൃഷയോട് എന്തിനാണ് ക്ഷേത്രത്തിൽ പോയതെന്നും അവിടെ  നിനക്ക് എന്താണ് ജോലിയെന്നും വിളിച്ചു ചോദിച്ചു. ഇത് വാക്കുതർക്കത്തിന് കാരണമായി എന്നുമാണ് പറയുന്നത്. എന്നാൽ, ഈ വിവരം എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ലെന്നാണ് രംഗനാഥൻ തന്നെ വ്യക്തമാക്കുന്നതായി വാര്‍ത്ത നല്‍കിയ തമിഴ് സൈറ്റ് പറയുന്നു. ഇത്തരം വിവാദങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെ തമിഴ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ് ബെയിൽവാൻ രംഗനാഥൻ.

'കുടുംബം തകര്‍ത്തവള്‍' : നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ചു ശോഭിത നേരിടുന്ന കടുത്ത സൈബര്‍ ആക്രമണം

'നീ സ്കൂളില്‍ പോകുന്ന വഴി ഇവനെ പിടിച്ചൊണ്ട് വന്നതാണോ': പൊട്ടിച്ചിരിപ്പിക്കുന്ന 'പാലും പഴവും' ട്രെയിലർ
 

Latest Videos
Follow Us:
Download App:
  • android
  • ios