മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് വിന്ദുജ വീണ്ടും മോഹന്‍ലാലിനെ കണ്ടുമുട്ടിയത്. 

മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘പവിത്രം’. ചേട്ടച്ഛന്റെ സ്‌നേഹവും വാത്സല്യവും മലയാള സിനിമാ പ്രേക്ഷകര്‍ അനുഭവിച്ചിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചേട്ടച്ഛനെ വീണ്ടും കണ്ടുമുട്ടിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിന്ദുജ മേനോന്‍. താരത്തിന്റെ പോസ്റ്റ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. 

”27 വര്‍ഷത്തിനു ശേഷം മീനാക്ഷി, ചേട്ടച്ഛനെ കണ്ടുമുട്ടി. ഇത് അവിസ്മരണീയമായ മറ്റൊരു അനുഗ്രഹമാണ്. സംവിധായകന്‍ ടി.കെ രാജീവ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നതിനാല്‍ ഇതിന് കൂടുതല്‍ പ്രത്യേകതയായിരുന്നു” എന്നാണ് വിന്ദുജ കുറിച്ചിരിക്കുന്നത്.

View post on Instagram

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് വിന്ദുജ വീണ്ടും മോഹന്‍ലാലിനെ കണ്ടുമുട്ടിയത്. 1994ല്‍ പുറത്തിറങ്ങിയ പവിത്രത്തിൽ തിലകന്‍, ശോഭന, ഇന്നസെന്റ്, കെപിഎസി ലളിത, ശ്രീവിദ്യ, നരേന്ദ്രപ്രസാദ്, സുധീഷ്, നെടുമുടി വേണു, ശ്രീനിവാസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.