മോഹൻലാലിനൊപ്പം അടുത്തിടെയിറങ്ങിയ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് എപ്പോഴും ഇഷ്ടമാണ്. പലപ്പോഴും താരങ്ങൾ അവരുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നടൻ വിനു മോഹൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. അമ്മ ശോഭ മോഹന്റെ കയ്യിലിരിക്കുന്ന കുഞ്ഞു വിനുവിനെയാണ് ചിത്രത്തിൽ കാണുക. അച്ഛനും ഒപ്പമുണ്ട്.

സിനിമാ കുടുംബത്തിൽ നിന്നും അഭിനയരംഗത്തേക്ക് എത്തിയ നടനാണ് വിനുമോഹൻ. മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരുടെയും അമ്മാവൻ സായ് കുമാറിന്റെയും അമ്മ ശോഭ മോഹന്റെയും വഴി പിന്തുടർന്ന് വിനുവും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത് നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് വിനു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

മമ്മൂട്ടിയോടൊപ്പം ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തിൽ വിനു അഭിനയിച്ചു. ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം അടുത്തിടെയിറങ്ങിയ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനേത്രിയായ വിദ്യയെയാണ് വിനു വിവാഹം കഴിച്ചിരിക്കുന്നത്.