റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തിലെ 261 തീയേറ്ററുകളിലടക്കം ലോകമാകമാനം 820 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 

മധുരരാജ മികച്ച തീയേറ്റര്‍ പ്രതികരണവുമായി മുന്നേറുമ്പോള്‍ അതിന് ഒരു കാരണം ചിത്രത്തിലെ മികവുറ്റ ആക്ഷന്‍ രംഗങ്ങളാണ്. പീറ്റര്‍ ഹെയ്ന്‍ സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ച ചിത്രത്തില്‍ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരുടെ കൈയടി നേടി. ഇപ്പോഴിതാ അത്തരം രംഗങ്ങളിലൊന്നിന്റെ ചിത്രീകരണവീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. 'പാഷനും കഠിനാധ്വാനവും, സ്‌നേഹം മമ്മൂക്ക' എന്ന വാക്കുകളോടെയാണ് വൈശാഖ് ഫേസ്ബുക്കിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തിലെ 261 തീയേറ്ററുകളിലടക്കം ലോകമാകമാനം 820 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇവിടങ്ങളില്‍ നിന്നെല്ലാമായി റിലീസ് ദിനത്തില്‍ മാത്രം മധുരരാജ നേടിയത് 9.12 കോടി രൂപയും.